September 2, 2026

ലോക്ക് ഡൗണിലും കോളനികളിൽ ആശ്വാസമായി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ

0
IMG-20200331-WA0135.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ അക്ഷീണ പ്രയ്നത്തിലാണ് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും. കൽപ്പറ്റ നഗരസഭയിലെ എല്ലാകളിലെ വീടും വീടാന്തരം കയറിയിറങ്ങിയാണ് രോഗവിവരങ്ങൾ തിരക്കുന്നത്.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ വൽസ കെ വി, സുബൈറത്ത്, ശകുന്തള, ജെസ്സി ജോസഫ്, ആരോഗ്യ സ്റ്റാന്റിംങ്  കമ്മിറ്റി ചെയർമാൻ അജിത, ഷീജ, സുബൈറത്ത്, ആര്യ , എന്നിവരുടെ നേതൃത്വത്തിലാണ്
കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ  കോളനികളും, ഹോം ഐസോലേഷനിൽ കഴിയുന്നവരെയും ഗർഭിണികളെയും സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്ത് കൊടുക്കുന്നത്. നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യകിറ്റുകളും  നൽകുന്നുണ്ട്. ചെറിയ രോഗങ്ങൾക്ക് ആശുപത്രികളിൽ പോകാനാവാതെ കുടുങ്ങിപ്പോയവർക്ക് വേണ്ട ഉപദേശങ്ങൾ നൽകിയ സംഘം അവരുടെ ആരോഗ്യനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *