ചരക്ക് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാർക്ക് പരിക്ക്
മാനന്തവാടി: ചെറ്റപ്പാലത്ത് ചരക്ക് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശി മർഷൂദ് (40) കർണാടക ഉള്ളഹള്ളി സ്വദേശി നാഗരാജ് (47) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ് ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് പച്ചക്കറിയുമായി ഇരിക്കൂരേക്ക് പോവുകയായിരുന്ന മർഷുദിൻ്റെ വാഹനവും മാനന്തവാടിയിൽ പച്ചക്കറി ഇറക്കി കർണാടകയിലേക്ക് പോവുകയായിരുന്ന നാഗരാജിൻ്റെ പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ മർഷൂദിനെ മാനന്തവാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും മാനന്തവാടി വിൻസെൻ്റ്ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന മാനന്തവാടി സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.സി. ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.





Leave a Reply