May 9, 2026

ആരോഗ്യകേരളത്തില്‍ നിയമനം:ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ


       കോവിഡ്-19 പശ്ചാത്തലത്തില്‍ ആരോഗ്യകേരളം വയനാട്, ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് താല്‍ക്കാലിക നിയമനം. ഡോക്ടര്‍ തസ്തികയിലേക്ക് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മറ്റ് തസ്തികകളിലേക്കുള്ള യോഗ്യത: ഫാര്‍മസിസ്റ്റ്-(ബി.ഫാം/ഡി.ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ലാബ് ടെക്‌നീഷ്യന്‍-ഡി.എം.എല്‍.ടി/ബിഎസ്‌സി എം.എല്‍.ടി, ഡി.എം.ഇ സര്‍ട്ടിഫിക്കറ്റ്. ബയോഡാറ്റ (ഫോണ്‍ നമ്പര്‍ സഹിതം) dpmwyndhr@gmail.comഎന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 6നു വൈകീട്ട് അഞ്ചിനു മുമ്പായി അയക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 04936 202771.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *