നാലിടങ്ങളിൽ വ്യാജവാറ്റ്. : 240 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ നാലിടങ്ങളിൽ വ്യാജവാറ്റ് കണ്ടെത്തി. 240 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചു.

 കൊവിഡ്
 19 വ്യാപന സാധ്യത തടയുന്നതിനായി
 അംഗീകൃത മദ്യവിൽപന ശാലകൾ
 അടിച്ചിട്ട സാഹചര്യത്തിൽ ജില്ലയിൽ വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത്  റെയ്ഡും  പരിശോധനകളും കർശനമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളിൽ സ്പെഷ്യൽ സ്ക്വാഡ് 4 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. .കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ കോട്ടത്തറ വില്ലേജിലെ തിരുമോത്തിക്കുന്ന് പാത്തിക്കുന്ന് ഭാഗത്ത് 50 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും, കുപ്പാടിത്തറ വില്ലേജിലെ കുറുമണി പുലിക്കാട്ടുകുന്ന് ഭാഗത്ത് നിന്നും 60 ലിറ്റർ വാഷും പ്രഷർകുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും, പൂതാടി വില്ലേജിലെ മാതോത്ത് കുന്ന് ഭാഗത്ത് നിന്നും 30 ലിറ്റർ വാഷും ഗ്യാസ് സ്റ്റൗ ,സിലിണ്ടർ, പ്രഷർ കുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും, സു.ബത്തേരി വില്ലേജിലെ ചൂരിമല ബീനാച്ചി എസ്‌റ്റേറ്റ് പരിസരത്ത് നിന്നും 100 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും സ്ക്വാഡ് പാർട്ടി കണ്ടെടുത്തിരുന്നു. വ്യാജമദ്യ നിർമ്മാണത്തിന് സാധ്യതയുള്ള ആളൊഴിഞ്ഞ പുഴയോരങ്ങളും, വെള്ള സൗകര്യമുള്ള വനാതിർത്തികളും കേന്ദ്രീകരിച്ചുള്ള പരിശോധനകളിലാണ് കേസുകൾ കണ്ടെത്തിയത്. വ്യാജമദ്യം, വ്യാജവാറ്റ് സംബന്ധിച്ച് രഹസ്യവിവരങ്ങൾ ശേഖരിച്ച് വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കും. വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ  അൻസാരി ബീഗുവിൻ്റെ നിർദ്ദേശാനുസരണം പരിശോധനകൾക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫ്, പ്രിവന്റീവ്  ഓഫീസർമാരായ ബാബുരാജ്, പ്രഭാകരൻ, സതീഷ്, സി.ഇ ഒ മാരായ അമൽ, അർജുൻ,നിഷാദ്, സനൂപ്, അനിൽ, സുരേഷ്, പ്രമോദ്, ജിതിൻ, സുധീഷ്, ഡ്രൈവർ അൻവർ എന്നിവർ നേതൃത്വം നൽകി.
Ad

കൽപ്പറ്റ: അനേകം പേരുടെ ക്രിയാത്മകതയും സവിശേഷ കഴിവുകളും പ്രകടമാകാനും  ബോട്ടിൽ ആർട്ട് എന്ന കലാമേഖല ക്ലിക്കാകാനും ഒരു ലോക്ക് ഡൗണും കൊറോണക്കാലവും വരേണ്ടി വന്നു. ക്ലമൻസിയെന്ന ചിത്രകാരിയും ...
Read More
SSLC ,+2പരീക്ഷ: വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ആശങ്കയിൽ. മീനങ്ങാടി: SSLC, +2 പരീക്ഷകൾ മെയ് 25 മുതൽ 30 വരെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കെ കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ ...
Read More
ഭക്ഷ്യ സുരക്ഷക്കും കർഷിക മേഖലയുടെ വളർച്ചക്കും പുതിയ കാർഷിക നയം രൂപീകരിക്കണം: അഡ്വ.എൻ ഖാലിദ് രാജമുട്ടിൽ: കോവിഡിനു ശേഷം രൂക്ഷമായ ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും നേരിടേണ്ടി വരുമെന്ന ലോകാരോഗ്യ ...
Read More
കല്‍പ്പറ്റ: വികസനവും കരുതലും കൈത്താങ്ങുമായി രാഹുല്‍ഗാന്ധിയെന്ന സ്‌നേഹസ്പര്‍ശം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും, ജില്ല പ്രതിസന്ധി ഘട്ടങ്ങളിലൂടെ ...
Read More
മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : ...
Read More
കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയുളള തീയ്യതിയില്‍ ...
Read More
  എടവക ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,11,13,15,17,18,19 വാര്‍ഡുകളെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.  പഞ്ചായത്തിലെ 9,10 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണില്‍ തുടരും ...
Read More
    ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ...
Read More
          വൈദ്യുതി മുടങ്ങും  പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, ...
Read More
കൽപ്പറ്റ: വയനാട്    ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *