April 25, 2024

വിശുദ്ധ വാര തിരുകർമ്മങ്ങൾ ഓൺലൈനിൽ : സഭാ ചാനലുകളിൽ പ്രത്യേക പരിപാടികൾ

0
Img 20200405 Wa0052.jpg
മാനന്തവാടി രൂപതയിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ ഓൺെലനിൽ.

മാനന്തവാടി. : കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി വലിയ ആഴ്ചയിലെ തിരുക്കർമ്മങ്ങൾ ഡിജിറ്റലാകുന്നു.കൊറോണ   കാലത്തിൻറെ പ്രത്യേകതയനുസരിച്ച് ഓശാന ഞായർ മുതൽ ഉള്ള തിരുക്കർമ്മങ്ങൾ ഓൺലൈനായാണ് വിശ്വാസികൾക്ക് പങ്കെടുക്കാൻ അവസരം.ഇതിനായി ഫേസ്ബുക്ക് യൂട്യൂബ് മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയാണ് സഭാനേതൃത്വം ഉപയോഗിക്കുന്നത്.

      ഫെയ്സ്ബുക്ക് വഴിയോ യൂട്യൂബ് ചാനൽ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആരാധനകളിലും ചടങ്ങുകളിലും സംബന്ധിക്കണമെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസഫ് പൊരുന്നേടം സർക്കുലർ നൽകിയിട്ടുണ്ട്.
സാധാരണ ക്രൈസ്തവ ദേവാലയങ്ങളിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്ന ദിവസമാണ് ഓശാന ഞായർ  എന്നാൽ  ഇന്ന് ദേവാലയങ്ങളിൽ ഒരിടത്തും ആളുകൾ ഉണ്ടായിരുന്നില്ല.പകരം  സഭാ ചാനലുകളിലെ പ്രത്യേക ചടങ്ങുകളിൽ വീട്ടിലിരുന്ന് വിശ്വാസികൾ പങ്കെടുത്തത്  8 പതിറ്റാണ്ടുകാലത്തെ ഓർമ്മയിൽ ആദ്യമായാണ് ഓശാന ഞായർ തിരുകർമ്മങ്ങൾ ദേവാലയങ്ങളിൽ ഒഴിവാക്കുന്നത് എന്ന്  വെള്ളമുണ്ട സ്വദേശിനിയായ അന്നമ്മ പറഞ്ഞു.
ഓശാന ഞായറിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ബിഷപ്സ് ഹൗസിന്‍റെ ചാപ്പലില്‍ രാവിലെ 7 മണിക്ക് ആരംഭിച്ചു. . ഓണ്‍ലൈനായി പങ്കെടുക്കാന്‍ രൂപതയുടെ ഫെയ്സ്ബുക്ക് പേജായ Eparchy of Mananthavady ഫോളോ െചെയ്യുകയാണ് വിശ്വാസികൾ . മറ്റ് ഓണ്‍ലൈന്‍ ലിങ്കുകള്‍ ഉടനെ നല്കുന്നതായിരിക്കും. കുടുംബങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കുന്നവര്‍ കുടുംബാംഗങ്ങള്‍ക്കാവശ്യമായ ഓല കരുതിയാല്‍ അവയും വെഞ്ചരിക്കപ്പെടുമെന്ന്  രൂപതാദ്ധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്. ഓല ഇല്ലെങ്കിലും കുഴപ്പമില്ല.
ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും അതിന് താത്പര്യമില്ലാത്തവര്‍ക്കും മറ്റുമായി കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും ഉപയോഗിക്കാവുന്ന കര്‍മ്മക്രമങ്ങള്‍ തയ്യാറാക്കിയതിന്‍റെ പി.ഡ..എഫ് ‘ രൂപതയിൽ നിന്ന് അയച്ചു കൊടുത്തു. ശ കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും വലിയ ആഴ്ചയില്‍ ഉപയോഗിക്കാവുന്ന പ്രത്യേക കര്‍മ്മങ്ങള്‍ ഉള്‍പ്പെടുത്തിയ ആന്‍ഡ്രോയ്ഡ് ആപ്പ് (Holy Week Liturgy) പ്ലേ സ്റ്റോര്‍ അംഗീകാരം കിട്ടിയാലുടനെ പബ്ലിഷ് ചെയ്യപ്പെടുന്നതായിരിക്കുെന്ന് രൂപത കേന്ദ്രം അറിയിച്ചു.
ഇന്നലെ വൈകുന്നേരം 7.25-ന് മാനന്തവാടി   ബിഷപ്സ് ഹൗസ് ചാപ്പലില്‍ നിന്ന് സാധാരണ പോലെ സന്ധ്യാപ്രാര്‍ത്ഥനയും (റംശാ) വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദവും ഓൺെലനിൽ    ഉണ്ടായിരുന്നുവെന്നും. സർക്കുലറിൽ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *