June 20, 2026

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റി മാധ്യമ പ്രവർത്തകർക്ക് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു

0
IMG-20200405-WA0484.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് പ്രസ്സ് ഫോറത്തിലെ അംഗങ്ങൾക്കാണ് റെഡ്ക്രോസ് സൊസൈറ്റി മുഖാവരണവും സോപ്പുകളും സാനിറ്റൈസറും അടങ്ങുന്ന സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തത്. 
ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചതോടെ പല അടിയന്തിര ഘട്ടങ്ങളിലും ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തത്. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ കമ്പളക്കാട് പ്രസ് ഫോറം ഭാരവാഹികളായ റസാക്ക്.സി.പച്ചിലക്കാട്, സി.പി. ഹാരിസ് ബാഖവി എന്നിവർക്ക് കിറ്റുകൾ നൽകി. ജില്ലാ സെക്രട്ടറി മനോജ്.കെ. പനമരം, ജില്ലാ മാനേജിംങ്ങ് കമ്മിറ്റിയംഗം ജലീൽ പള്ളിപ്പുറം, മാധ്യമ പ്രവർത്തകരായ പി.എസ്.ബാബു, പ്രദീപ് പ്രയാഗ്, സി.എച്ച്. ഫസൽ തുടങ്ങിയവർ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *