April 27, 2024

തോട്ടം തൊഴിലാളികളെ സഹായിക്കാൻ നടപടികൾ സ്വീകരിക്കണം: പി കെ മൂർത്തി

0

കൽപറ്റ:  കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലൂടെ പ്രതിസന്ധിയിലായ തോട്ടം തൊഴിലാളികളെ സഹായിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്ലാൻ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ മൂർത്തി ആവശ്യപ്പെട്ടു. ജോലി ഇല്ലാതിരുന്ന ദിവസങ്ങളെ വേതനം തൊഴിലാളികൾക്ക് നൽകണം. സംസ്ഥാനത്തെ ഇതര മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചപ്പോഴും തോട്ടം തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടില്ല. ഉപാധികളോടെ തോട്ടങ്ങൾ തുറക്കാൻ തീരുമാനിച്ചപ്പോൾ പാടികളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് മാത്രം തൊഴിൽ നൽകിയാൽ മതിയെന്ന നിബന്തനയും  തൊഴിലാളികൾക്ക് പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 35% തൊഴിലാളികൾ മാത്രമെ പാടികളിൽ താമസിക്കുന്നൊള്ളു. ബാക്കി തൊഴിലാളികൾ വീടുകളിൽ നിന്ന് തൊഴിലിന് വന്ന് പോകുന്നവരാണെന്നും എല്ലാ തൊഴിലാളികൾക്കും തൊഴിലെടുക്കാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കണമെന്നും പി കെ മൂർത്തി ആവശ്യപ്പെട്ടു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *