April 25, 2024

കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സമ്മതമറിയിച്ച് വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് സെന്റർ.

0
Dialisis.jpeg

വെള്ളമുണ്ട;കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്ന ജില്ലയിലെ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സമ്മതമറിയിച്ചുകൊണ്ടുള്ള വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിന്റെ സമ്മത പത്രം ജില്ലാ ഭരണകൂടത്തിന് കൈമാറി.ഇതരജില്ലകളില്‍ പോയി ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ലോക്ഡൗണ്‍ സമയത്ത് വാഹനങ്ങളില്‍ പോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം രോഗികളെ ഡയാലിസിസ് ചെയ്യാനുള്ള സാധ്യതയന്വേഷിച്ചു കൊണ്ട് ജില്ലാ ഭരണകൂടം കരാമസെന്ററിന് കത്തയച്ചിരുന്നു.ഇതിന്റെയടിസ്ഥാനത്തിലാണ് നിലിവിലെ സാഹചര്യത്തില്‍ ഏഴുപേര്‍ക്കും ആവശ്യമെങ്കില്‍ പുതിയ ഒരു ഷിഫ്ട് കൂടെ ആരംഭിച്ച് 27 പേര്‍ക്കും ഡയാലിസിസ് ചെയ്യാന്‍ സൗകര്യമൊരുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചത്.ഭാരവാഹികളായ കൈപ്പാണി ഇബ്രാഹിം,സാബുപിആന്റണി,പി ഉസ്മാന്‍ പ്രിന്‍സ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ.അദീലഅബ്ദുള്ള,എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.അഭിലാഷ് എന്നിവര്‍ക്ക് കൈമാറിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *