March 29, 2024

അമിത വില: വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

0


   കോവിഡ് പശ്ചാത്തലത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ കമ്പളക്കാട്, കണിയാമ്പറ്റ, മില്ലുമുക്ക് എന്നിവടങ്ങളില്‍ പരിശോധന നടത്തി. ജില്ല ഭരണകൂടം നിര്‍ദ്ദേശിച്ച വിലയിലും കൂടുതല്‍ വിലക്ക് കടല, ചെറിയ ഉള്ളി, പച്ചമുളക്, സവോള എന്നിവ വില്‍പന നടത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി.
ബത്തേരി താലൂക്കില്‍ മീനങ്ങാടി, പുല്‍പ്പള്ളി, ബത്തേരി ടൗണ്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പച്ചമുളക്, ചെറിയ ഉള്ളി എന്നിവയുടെ വില കുറപ്പിച്ചു. മാനന്തവാടി താലൂക്കില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പച്ചക്കറി വില്‍പനശാല, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റോളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ബേക്കറി എന്നിവടങ്ങളില്‍ പരിശോധന നടത്തി. പച്ചമുളക്, ചെറിയ ഉള്ളി, തക്കാളി എന്നിവ വില കൂട്ടി വിറ്റ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുകയും വില കുറപ്പിക്കുകയും ചെയ്തു. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടിയെടുത്തു. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍മാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *