April 19, 2026

പാനൂര്‍ പാലത്തായി പീഢന കേസ്സ്;കോറോണ സമയത്തെ നിയമം ലംഘിക്കേണ്ടി വരുമെന്ന് മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
                                                                   കൽപ്പറ്റ: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പോലീസ് സംരക്ഷിക്കുകയാണെന്ന് മഹിളാ കോൺഗ്രസ്സ്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായ പത്മരാജൻ ദിവസങ്ങളോളം പീഡിപ്പിച്ചു എന്ന് പോലീസിൽ പരാതി നല്കിയിട്ടും പ്രതിയെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാൻ  സാധിച്ചിട്ടില്ലയെന്ന് പറയുമ്പോൾ ബി.ജെ പി.നേതാവായ അദ്ധ്യാപകൻ സി.പിഎമ്മും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി നാളിതുവരെ ഇതിനെക്കുറിച്ച് ഒരുക്ഷരം മിണ്ടിയിട്ടില്ല എന്നതും സംശയാസ്പദമാണ്.  പ്രതിയെ പിടിക്കു'ടുവാനോ, അതുപോലെ തന്നെ വനിത കമ്മിഷൻ അദ്ധ്യക്ഷയും വളരെ നല്ല ആരോഗ്യ മന്ത്രി എന്ന് പേരെടുത്ത പി. കെ ശ്രീമതി ടിച്ചറും ഒരക്ഷരം ഇതിനെതിരെ  കുറിച്ച് ശബ്ദിച്ചിട്ടില്ല.ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ സർക്കാരിന്റെ ഉദാസീനത ജനങ്ങൾക്ക് മനസിലാവുന്നു. ഇനിയും സർക്കാർ ഈ നയം തുടരുകയാണങ്കിൽ കോറോണ സമയത്തെ നിയമത്തെ ലംഘിച്ചു കൊണ്ട് ഞങ്ങൾക്ക് സമരമുഖത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന് മഹിള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ചിന്നമ്മ ജോസ് മുന്നറിയിപ്പ് നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *