May 22, 2024

ലോക്ഡൗണ്‍-ഇതരജില്ലകളിലെ തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയിലേക്ക്

0
.
മാനന്തവാടി; ജില്ലയുടെ വിവധഭാഗങ്ങളില്‍ ഇതര ജില്ലകളില്‍ നിന്നും കുടുംബമായും ഒറ്റക്കും എത്തി ജോലിചെയ്യുന്ന നൂറുകണക്കിന് ഇതരജില്ലാതൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുന്നു.മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ ടൗണ്‍ഡിവിഷനില്‍ മാത്രം ഇത്തരത്തില്‍ 200 പേര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.ഇവര്‍ക്ക് അവരുടെ ജില്ലകളിലെ കുടുംബത്തിലെ റേഷന്‍കാര്‍ഡുകളിലാണ് പേരുത്.അത് കാരണം ഇവിടെ റേഷന്‍ ലഭിക്കില്ല.നാട്ടിലെത്താന്‍ ലോക്ക്‌ഡൊണ്‍കാരണം യാതൗരുമാര്‍ഗ്ഗവും നിലവിലില്ല.ഹോട്ടല്‍,കണ്‍സ്ട്രക്ഷന്‍,ടെക്‌നിക്കല്‍,മെക്കാനിക് മേഖലയിലുള്‍പ്പെടെ ജോലി ചെയ്യുന്നവരാണിവര്‍.ഇതരസംസ്ഥാനതൊഴിലാളികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് അരിയും പലവ്യഞ്ജനങ്ങളും നല്‍കിയപ്പോഴും ഇവര്‍ക്ക് യാതൊരുസഹായവും ആരും നല്‍കിയിട്ടില്ല.ലോക്ഡൗണ്‍ 21 ദിവസം പിന്നിട്ടാല്‍ നാട്ടിലേക്ക് പോവാമെന്ന പ്രതിക്ഷയില്‍ കഴിഞ്ഞിരുന്നവരാണ് ലോക്ഡൗണ്‍ നീട്ടിയതോടെ ദുരിതത്തലും പട്ടിണിയിലുമായിരിക്കുന്നത്.ഇത്തരം ആളുകള്‍ക്ക് ഭക്ഷ്യ ധാന്യം ലഭ്യമാക്കാനുള്ള നടപടികള്‍  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിഡിവിഷന്‍ കൗണ്‍സിലര്‍ പടയന്‍ റഷീദ് ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *