May 22, 2024

ഹ്രസ്വകാല ഓൺലൈൻ പരിശീലന കോഴ്സുകളുമായി അസാപ്

0
നോവൽ കൊറോണ വൈറസ്ബാധയുടെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നടങ്കം അടച്ചിടേണ്ട സ്ഥിതി സംജാതമാകുകയും പരമ്പരാഗത അദ്ധ്യയനം ഒട്ടും തന്നെ സാധ്യമല്ലാതാകുകയും ചെയ്തു. 
ഈ പ്രതിസന്ധി മറികടക്കുന്നതിനും ലോക്ക് ഡൗൺ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വീണുകിട്ടിയ അവസരം തൊഴിൽമേഖലകളെക്കുറിച്ച്  അറിയുന്നതിനും,  തങ്ങളുടെ അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതികവിദ്യകളിൽ ഹ്രസ്വകാല പരിശീലന കോഴ്സുകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനും ഉള്ള അവസരം ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ് ) ഒരുക്കുന്നു. 
വിദ്യാർത്ഥികളെ സയൻസ്, കോമേഴ്‌സ്, ആർട്സ്, എഞ്ചിനീയറിംഗ് തുടങ്ങി 7 വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളാണ് അസാപ് ലഭ്യമാക്കുന്നത്. 
കൂടാതെ വിവിധവിഷയങ്ങളിൽ ബിരുദ – ബിരുദാനന്തരധാരികളായവർക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതാത് മേഖലകളിൽ നിന്നുള്ള വിദഗ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ ഉദ്യോഗാർത്ഥികളുമായി സംവദിക്കുന്നു. 
എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും വിവിധ വിഷയങ്ങളിൽ വെബിനാർ ഉണ്ടായിരിക്കുന്നതാണ്. മാർച്ച്‌ 31ന്  ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് www.asapkerala.gov.in   / www.skillparkkerala.in എന്നീ വെബ് ബ്സൈറ്റുകൾ  കാണുക .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *