April 19, 2026

വീട് കയറി ആക്രമണം :.ഗർഭിണിയടക്കമുള്ളവർക്ക് മർദനമേറ്റതായി പരാതി

0
IMG-20200416-WA0330.jpg
By ന്യൂസ് വയനാട് ബ്യൂറോ
  

മാനന്തവാടി: 
   കാട്ടിക്കുളം പുളിമൂട്കുന്നിൽ വീട് കയറി ആക്രമണം .ഗർഭിണിയടക്കമുള്ളവർക്ക് മർദനമേറ്റതായി പരാതി ആക്രമണത്തിൽ കുടുംബനാഥന്റെ തലക്കും പരിക്ക്  പറ്റി.   കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വൈദ്യൂതി പോയ സമയത്തായിരുന്നു പുളിമൂട് കുന്ന് വളപ്പിൽ ഹംസയുടെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി അക്രമം നടത്തിയെന്ന്  വീട്ടമ്മ ഹസീന  പറഞ്ഞു. ഗർഭിണിയായ മകളെയും ഭർത്താവിനെയും തന്നെയും മർദിച്ചുവെന്നും ഇവർ പറഞ്ഞു. 10 ഓളം വരുന്ന സംഘമാണ് വീട്ടിൽ അതിക്രമിച്ച് കടന്നതെന്നും  ഇവർ ഇതിന് മുൻപ് വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച ആളുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നും വീട്ടുകാർ പറഞ്ഞു.  ഇയാളുടെ പേരിൽ മുൻപും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് മുൻപും പ്രദേശത്തെ മറ്റൊരു വീട്ടിൽ കയറി ഇതേ സംഘം ആക്രമണം നടത്തിയിട്ടുണ്ടെന്ന് സമീപവാസികൾ  പറഞ്ഞു.പ്രദേശത്ത് ഗുണ്ടാ ആക്രമണം നടത്തുന്ന സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവിശ്യമുയരുന്നുണ്ട് .. സംഭവമായി ബന്ധപ്പെട്ട് തിരുനെല്ലി പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *