September 28, 2026

ചാരായം വാറ്റൽ : ഒരാൾ പിടിയിൽ : മറ്റൊരാൾ ഓടിപ്പോയി : 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

0
IMG-20200416-WA0405.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം മാനന്തവാടി പിലാക്കാവ് അടിവാരം ഭാഗത്ത് നടത്തിയ തിരച്ചിലിൽ പിലാക്കാവ് അടിവാരം വടക്കേ തടത്തിൽ ബിജു (48) എന്നയാളെ ചാരായം വാറ്റാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്തു.കൂടെയുണ്ടായിരുന്ന മന്നത്തുപുര വീട്ടിൽ കഞ്ഞമ്പു മകൻ നാരായണൻ എന്ന കുംഭനാരായണൻ ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല സംഭവസ്ഥലത്ത് നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷും
വാറ്റുപകരണങ്ങളും കണ്ടെടുത്തു .പിലാക്കാവ്, പഞ്ചാര കൊല്ലി, ഭാഗങ്ങളിൽ ചാരായ വാറ്റ് സജീവമായി എന്ന പരാതിയെ തുടർന്നു കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാഗങ്ങളിൽ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്നാണ്  റെയ്ഡ് ചെയ്തത്.
എക്സൈസ് സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശിവപ്രസാദിനൊപ്പം പ്രിവന്റീവ് ഓഫീസർ ശശി കെ
ഹരിദാസ് സി.വി. സിവിൽ എക്സൈസ് ഓഫീസർമാരായ മൻസൂർഅലി,  സി.സുരേഷ്, എക്സൈസ് ഡ്രൈവർ രമേശ് ബാബു തുടങ്ങിയവർ പങ്കെടുത്തു പ്രതിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി II മുമ്പാകെ ഹാജരാക്കുന്നതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *