September 1, 2026

17 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവ്: ഇതുവരെ നിരീക്ഷണം പൂർത്തിയാക്കിയത് 5604 പേർ

0
By ന്യൂസ് വയനാട് ബ്യൂറോ
17 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവ്. പുതുതായി നിരീക്ഷണത്തിൽ ആയത് 34 പേർ, ജില്ലയിൽ ഇന്ന്  848 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.
ഇതുവരെ നിരീക്ഷണം പൂർത്തിയാക്കിയത് 5604 പേർ.
 ജില്ലയിൽ വെള്ളിയാഴ്ച്ച 848 ആളുകൾ നിരീക്ഷണ കാലം പൂർത്തിയാക്കിയതോടെ  ആകെ  5604പേർ   നിരീക്ഷണത്തിൽ നിന്നും ഒഴിവായി.
 നിലവിൽ  കോവിഡ് 19 സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ 5 പേർ ആശുപത്രിൽ നിരീക്ഷണത്തിലുണ്ട്. 
 ജില്ലയിൽ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 250 ആളുകളുടെ സാമ്പിളുകളിൽ 246 എണ്ണത്തിൻറെ ഫലം ലഭിച്ചതിൽ 243 നെഗറ്റീവും 3 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. പരിശോധനയ്ക്ക് അയച്ച 3 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 
 ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളിൽ 1261 വാഹനങ്ങളിലായി എത്തിയ 1962 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *