June 19, 2026

റേഷന്‍ വിതരണം: ക്രമീകരണങ്ങളായി

0
By ന്യൂസ് വയനാട് ബ്യൂറോ

         പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മാനന്തവാടി താലൂക്കിലെ 17684 എ.എ.വൈ കുടുംബങ്ങള്‍ക്കും 20224 പി.എച്ച്.എച്ച് കുടുംബങ്ങള്‍ക്കു മുളള റേഷന്‍ വിതരണം ഏപ്രില്‍ 20 മുതല്‍ തുടങ്ങും. ഏപ്രില്‍ 20,21 തിയ്യതികളില്‍ എ.എ.വൈ കുടുംബങ്ങള്‍ക്ക് നല്‍കും.  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമ കള്‍ക്ക് കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസിച്ച് വിതരണ ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കാര്‍ഡ് നമ്പര്‍ 1 ല്‍ അവസാനിക്കുന്നവയ്ക്ക്  ഏപ്രില്‍ 22 നും തുടര്‍നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ക്രമാനുഗത ദിവസങ്ങളിലുമാണ് വിതരണം ചെയ്യുക. അവസാന നമ്പര്‍ 9,0 ആയ കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 30 നാണ് വിതരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *