June 19, 2026

വിപണി ഇടപെടൽ: കൃഷി വകുപ്പ് നേന്ത്രവാഴക്കുല സംഭരണം തുടങ്ങി.

0
IMG-20200419-WA0277.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ :  പ്രതിസന്ധിയിലായ നേന്ത്രവാഴ കർഷകരെ സഹായിക്കുന്നതിന് കൃഷി വകുപ്പ് കർഷകരിൽ നിന്ന് നേരിട്ട് നേന്ത്രവാഴക്കുല സംഭരണം തുടങ്ങി. ആദ്യ ദിനം തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യയിൽ കൃഷി ഭവൻ ഇക്കോ ഷോപ്പ് മുഖേനയായിരുന്നു സംഭരണം .
    മലഞ്ചരക്ക് വ്യാപാരികൾ ലോക്ക് ഡൗണിനെ തുടർന്ന് തുറക്കാതായതോടെയും   പുറം ജില്ലകളിലേക്കും    ഇതര സംസ്ഥാനങ്ങളിലേക്കും വാഴക്കുല കൊണ്ടുപോകാൻ ആയതോടെ യും വിപണിയിൽ വില ഇടിഞ്ഞിരുന്നു എന്നു തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ ഇതിൽ ഹോർട്ടികോർപ്പ് മുഖേന 19 രൂപ നിരക്കിൽ നേന്ത്ര വാഴ കുല ശേഖരിച്ചു തുടർന്നും വിപണിയിൽ വില ഉയരാൻ ആയതോടെയാണ് കൃഷിവകുപ്പ് നേരിട്ട് മൊത്തക്കച്ചവടക്കാരുമായി ധാരണയായി
കർഷകരിൽ നിന്ന് വാഴക്കുല സംഭരിച്ചത്.
പേര്യ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 
   തവിഞ്ഞാൽ പഞ്ചായത്തിലെ  പേര്യ ഇക്കോ ഷോപ്പിൽ ആദ്യ ഘട്ടം  കിലോക്ക് 26 രൂപ പ്രകാരം  30 ടൺ വാഴക്കുല സംഭരിച്ചു. എം.എൽ.എ. ഒ.ആർ. കേളു  ഉദ്ഘാടനം നിർവ്വഹിച്ചു.  തവി ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രൻ,    , വയനാട്  ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശാന്തി,  അഗ്രികൾച്ചർ അസിസ്റ്റന്റ്  ഡയറക്ടർ  അജയ് അലക്സ് , തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി. സുനിൽ,  പേര്യ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്   പ്രേംജിത്ത്  , 
നബാർഡ് സപ്പോർട്ടഡ് എഫ് പി. ഒ ഫെഡറേഷൻ കോർഡിനേറ്റർ സി.വി. ഷിബു 
 തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ ദിവസം വരെ 20 വരെ മാത്രമായിരുന്നു നേന്ത്രക്കായ വില. വിപണി വില ഉയർത്തുന്നതിന് 
തുടർന്ന് മറ്റ് പഞ്ചായത്തുകളിലും  നേന്ത്രക്കായ സംഭരണം തുടരുമെന്ന്  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 
കൃഷി വകുപ്പ് ജില്ലാ തല  ഉദ്യോഗസ്ഥരും കൃഷി ഓഫീസർമാരും  കർഷകർക്കരികിലെത്തിയാണ് സംഭരണത്തിന് നേതൃത്വം നൽകുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *