June 20, 2026

എലസ്റ്റൺ എസ്റ്റേറ്റ് : തൊഴിലാളികളെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ.എൻ.ടിയു.സി.

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നാല്  മാസക്കാലമായി ശമ്പളവും തൊഴിലുമില്ലാതെ ദുരിതമനുഭവിക്കുന്ന എലസ്റ്റൺ എസ്റ്റേറ്റിലെ മുന്നൂറ് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായ സാഹചര്യത്തിൽ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ടും പി .എൽ .സി മെംബറുമായ പി.പി. ആലി ആവശ്യപ്പെട്ടു. മാസങ്ങളായി ദുരിതമനുഭവിക്കുന്ന തൊഴിലാളികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെ സംബന്ധിച്ച് പല തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പിന്നീട് കൊറോണക്കാലത്ത് തോട്ടം പൂർണ്ണമായി അടച്ചിട്ടതോടെ തൊഴിലാളികൾ കൂടുതൽ ദുരിതത്തിലായി.തോട്ടം തുറന്നു പ്രവർത്തിക്കാനും തൊഴിലാളികളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കാനുമുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് മറ്റു തോട്ടങ്ങൾ തുറന്നപ്പോഴും എലസ്റ്റൺ മാനേജ്മെൻറ് ഈ നിർദ്ദേശത്തെ മുഖവിലക്കെടുത്തില്ല എന്നത് സർക്കാർ ഗൗരവമായി കാണണമെന്നും പി.പി. ആലി ആവശ്യപ്പെട്ടു. ലയങ്ങളിൽ പട്ടിണി മരണങ്ങൾ സംഭവിച്ചതിനു ശേഷം ആനുകൂല്യങ്ങളും സഹായങ്ങളും നൽകിയിട്ട്  കാര്യമുണ്ടാവില്ല. മാറാരോഗികളും കിടപ്പു രോഗികളും അടക്കമുള്ള തൊഴിലാളികൾ പട്ടിണി മരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങളും മരുന്നുകളും ഭക്ഷ്യധാന്യങ്ങളും എത്തിക്കാനും , തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാനും അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും അല്ലാത്തപക്ഷം സാമൂഹ്യ അകലം പാലിച്ചുകൊണ്ടുതന്നെ പ്രത്യക്ഷ സമരങ്ങൾക്ക് ഐ.എൻ.ടി.യു.സി.നേതൃത്വം നൽകുമെന്ന് പി.പി ആലി വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *