May 19, 2024

പകര്‍ച്ചവ്യാധി പ്രതിരോധം: ശുചീകരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

0

      കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നേരിട്ട ജില്ല മഴക്കാലരോഗങ്ങളെയും പ്രതിരോധിക്കാനുളള ഒരുക്കത്തില്‍. ഇതിന്റെ ഭാഗമായി ജില്ലയിലെങ്ങും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തുടക്കമായി. കോവിഡ്-19 പ്രതിരോധ മാനദണ്ഡങ്ങള്‍ക്കകത്തു നിന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ആറ് ദിവസങ്ങളായി നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ആദ്യദിനം ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ കഴുകി വൃത്തിയാക്കാനാണ് ഉപയോഗിച്ചത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ആശുപത്രി കെട്ടിടങ്ങളും പരിസരവും ജനപ്രതിനിധികളുടെയും ഹരിതകര്‍മ്മ സേനകളുടെയും നേതൃത്വത്തിലാണ് ശുചീകരിച്ചത്.
     കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ തുടക്കം കുറിച്ചു. നഗരസഭാ അധ്യക്ഷ സനിത ജഗദീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.രാധാകൃഷ്ണന്‍, ബിന്ദു ജോസ്, അഡ്വ.ടി.ജെ ഐസക്ക്, അജിത, കണ്‍സിലര്‍മാരായ വി.ഹാരിസ്,ടി.മണി, പി.പി ആലി, സെക്രട്ടറി പി.ടി ദേവദാസ് തുടങ്ങിയവരും പങ്കെടുത്തു. നാല്‍പതോളം നഗരസഭ ഹരിതകര്‍മ്മ സേനാംഗങ്ങളും ആശുപത്രി ജീവനക്കാരും ശുചീകരണത്തില്‍ പങ്കാളികളായി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ശുചീകരണം ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *