May 7, 2024

ശുചീകരണ യജ്ഞം 24 വരെ

0

     പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ടുളള മഴക്കാല പൂര്‍വ്വ ശുചീകരണം  ഏപ്രില്‍ 24 വരെയാണ് ജില്ലയില്‍ നടക്കുക. ഇന്ന് (20 ന്) ജില്ലയിലെ തുണികടകള്‍ വൃത്തിയാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടും പരിസരവും എന്നിവ 21 ന് വൃത്തിയാക്കും. 22ന് പൊതു സ്ഥലങ്ങള്‍, 23ന് വാഹന ഷോറൂമുകള്‍, 24ന് മറ്റ് കടകള്‍ എന്നിങ്ങനെയാണ് വൃത്തിയാക്കേണ്ടത്. വീടുകള്‍ അതാത് വീടുകളിലുള്ളവര്‍ തന്നെ ശുചീകരിക്കണം. പൊതു ഇടങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ക്ക് പങ്കെടുക്കാം. തുണിക്കടകള്‍ വൃത്തിയാക്കാന്‍ ഒരു നിലയില്‍ പരമാവധി മൂന്ന് പേര്‍ക്കും വാഹന ഷോപ്പുകളില്‍ മൂന്ന് പേര്‍ക്കും ശുചീകരണത്തില്‍ പങ്കാളിയാകാം. മറ്റു കടകളില്‍ ഒരു നിലയില്‍ രണ്ട് പേര്‍ മതിയാകും. സര്‍ക്കാര്‍, സ്വകാര്യ ഹോസ്റ്റലുകള്‍ ശുചീകരിക്കാന്‍ മൂന്ന് പേരില്‍ കൂടാന്‍ പാടില്ല.

      പൊതു സ്ഥലങ്ങള്‍ ഹരിതകര്‍മ്മസേനയും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് വൃത്തിയാക്കുക.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സാമൂഹിക അകലവും, ആരോഗ്യ സുരക്ഷാ ജാഗ്രതയും പാലിക്കണം. വാര്‍ഡ്തല ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കിണറുകള്‍ അതാത് ദിവസങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം. കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഉറവിട നശീകരണം നടത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു.     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *