September 1, 2026

അക്ഷയ കേന്ദ്രങ്ങള്‍ വീണ്ടും സജീവമായി

0
By ന്യൂസ് വയനാട് ബ്യൂറോ

      ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വീണ്ടും സജീവമായി. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിച്ചാണ് മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് പഞ്ചായത്ത് ആയി പ്രഖ്യാപിച്ച മൂപ്പൈനാട് പഞ്ചായത്തിലെ മൂന്ന് അക്ഷയ കേന്ദ്രങ്ങള്‍ ഒഴികെയുള്ളവയ്ക്കാണ് പ്രവര്‍ത്തന അനുമതി.

    മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ്സിനായി ജാഗ്രതാ പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കുക, വിവിധ ക്ഷേമനിധി ബോര്‍ഡുകളിലേക്ക് ധനസഹായത്തിനുള്ള അപേക്ഷ, നോര്‍ക്ക റൂട്ട്‌സ് മുഖാന്തരം പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള  ധനസഹായത്തിനുള്ള അപേക്ഷ, റവന്യൂ നികുതി, വാഹന നികുതി എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.  ജില്ലയില്‍ 68 അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ഒരേ സമയം ഒരു വ്യക്തിയ്ക്ക് മാത്രമാണ് സേവനം ലഭിക്കുക. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *