May 19, 2024

സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പിന് അനുമതി: കാർഷിക മേഖലയിൽ ഇളവുകൾ.

0
തൊഴിലുറപ്പിന് അനുമതി 
സാമൂഹിക അകലം പാലിക്കണം
· സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുളളൂ.
· പണിയായുധങ്ങള്‍ ഒരുകാരണവശാലും കൈമാറാന്‍ പാടുളളതല്ല.
· പനി, ചുമ, ശ്വാസ തടസ്സം എന്നീ ബുദ്ധിമുട്ടുളളവര്‍ ആരോഗ്യകേന്ദ്രത്തില്‍ വൈദ്യസഹായം തേടണം.

      ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുന:രാരംഭിക്കാന്‍ അനുമതി. ഭാഗീക ഇളവുളള ഓറഞ്ച്  ബി കാറ്റഗറിയില്‍ വന്നതോടെയാണ് ജില്ലയില്‍ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുളള മൂപ്പൈനാട് പഞ്ചായത്ത് ഒഴികെയുളള പ്രദേശങ്ങളിലാണ് തൊഴിലുറപ്പ് പദ്ധതികള്‍ നടക്കുക. തൊഴിലാളികളുടെ എണ്ണം കുറച്ച് കൊണ്ടും ശാരീരിക അകലം പാലിച്ചുമാണ് പ്രവര്‍ത്തികള്‍ നടത്തേണ്ടത്. മാര്‍ച്ച് 25 മുതലാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുളള പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചത്.  
     തൊഴിലുറപ്പ് പദ്ധതി തുടങ്ങാന്‍ അനുമതി ലഭിച്ചതോടെ പഞ്ചായത്തുകള്‍ക്ക് പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനാവശ്യമായ മസ്റ്റര്‍ റോള്‍ വിതരണം ജില്ലയില്‍ തുടങ്ങി. ഈ സാമ്പത്തിക വര്‍ഷം മുതല്‍ അവിദഗ്ധ തൊഴിലാളികളുടെ പ്രതിദിന വേതനം 291 രൂപയാണ്. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തികള്‍ക്കും വ്യക്തിഗത കുടുംബ ആസ്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കേണ്ടത്.    പൊതുകുളങ്ങളുടെ പുനരുദ്ധാരണം, തോടുകളുടെയും നിര്‍ച്ചാലുകളുടെയും പുനരുദ്ധാരണം, ഫാം പോണ്ടുകളുടെ നിര്‍മ്മാണം, മഴക്കുഴി, മണ്‍കയ്യാലകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, ജനസേചന കിണറുകളുടെ നിര്‍മ്മാണം, കാര്‍ഷിക നഴ്‌സറി പരിപാലന പ്രവര്‍ത്തനങ്ങള്‍, നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, കയര്‍ ജിയോ ടെക്സ്റ്റയില്‍സ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ പൂര്‍ത്തീകരണം, കിണര്‍ റീചാര്‍ജ്ജിംഗ് എന്നിവ ഏറ്റെടുക്കാം. വ്യക്തിഗത കുടുംബ ആസ്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട് നിര്‍മ്മാണം, ശുചിത്വ പരിപാലനത്തിനുളള കമ്പോസ്റ്റ് കുഴി, ദീനബന്ധു ബയോഗ്യാസ് പ്ലാന്റ്, സോക്പിറ്റ്, മിനി എം.സി.എഫുകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പാര്‍ശ്വവത്കൃത കുടുംബങ്ങളുടെ തരിശുഭൂമി കൃഷിയുക്തമാക്കല്‍, ജൈവവേലി നിര്‍മ്മാണം, മുന്‍ വര്‍ഷം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതും എന്നാല്‍ ലോക്ക് ഡൗണ്‍മൂലം നിര്‍ത്തി വച്ചിട്ടുളളതുമായ റോഡുകള്‍, പി.എം.എ.വൈ., സംസ്ഥാനാവിഷ്‌കൃത പദ്ധതി വീടുകളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതിയുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *