May 7, 2024

വയനാട് ജില്ലയില്‍ ആകെ 10246 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി

0

      കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 1375 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 10246 പേരായി. ചൊവ്വാഴ്ച ജില്ലയില്‍ 26 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം  3472 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്  എട്ട് പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച   270 സാമ്പിളുകളില്‍ നിന്നും 262 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാന്‍ ഉണ്ട്. ലഭിച്ച സാമ്പിളുകളില്‍ 259 എണ്ണം നെഗറ്റീവ് ആണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *