May 7, 2024

വീടുകളുടെ നിർമ്മാണം തുടരാം.. : ഇതാണ് മാനദണ്ഡങ്ങൾ

0
ലോക്ക് ഡൗണ്‍മൂലം നിര്‍ത്തി വച്ചിട്ടുളളതുമായ റോഡുകള്‍, പി.എം.എ.വൈ., സംസ്ഥാനാവിഷ്‌കൃത പദ്ധതി വീടുകളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതിയുണ്ട്. 
      സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശാനുസരണം താഴെ പറയുന്ന സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പാടുളളുവെന്ന് ജില്ലാ പ്രോഗ്രാ കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

പാലികക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ
· പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ പരസ്പരം നിശ്ചിത അകലം പാലിക്കണം.
· പണിയായുധങ്ങള്‍ ഒരുകാരണവശാലും കൈമാറാന്‍ പാടുളളതല്ല. 
· തൊഴില്‍ തുടങ്ങുന്നതിനു മുമ്പും ഇടവേളകളിലും തൊഴിലിന് ശേഷവും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകി വൃത്തിയാക്കണം.വെള്ളം ഒരാള്‍ തന്നെ പകര്‍ന്നു നല്‍കണം.
· സോപ്പും, കൈ കഴുകാനുളള വെളളവും പ്രവൃത്തിയിടങ്ങളില്‍ കരുതണം. വീട്ടില്‍ തിരികെ എത്തിയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
· ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുളള കൈയ്യുറകളും കഴുകി ഉപയോഗിക്കുവാന്‍ കഴിയുന്ന തുണി മാസ്‌കകളും നിര്‍ബന്ധമായും ഉപയോഗിക്കണം. 
· വിയര്‍പ്പ് തുടയ്ക്കാന്‍ തോര്‍ത്ത് ഓരോരുത്തരും കയ്യില്‍ കരുതണം. ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്ത് വേണം ഉപയോഗിക്കാന്‍.
· പനി,ചുമ,ശ്വാസ തടസ്സം എന്നീ ബുദ്ധിമുട്ടുളളവര്‍ ഉടന്‍തന്നെ അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈദ്യസഹായം തേടണം.
· നിരീക്ഷണത്തിലുളള ആളോ രോഗബാധയുളള ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളളവരോ ഉണ്ടെങ്കില്‍ അവര്‍ പ്രവര്‍ത്തിയെടുക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണം. 
· പ്രവര്‍ത്തി സ്ഥലത്ത് മുറുക്കാന്‍,പുകവലി,പാന്‍ ഉപയോഗം എന്നിവ പാടില്ല.
· പ്രവര്‍ത്തി സ്ഥലത്തും പൊതുസ്ഥലങ്ങളിലും തുപ്പാന്‍ പാടില്ല.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *