റേഷൻ കടക്ക് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു
മാനന്തവാടി:കോവിഡ് – 19 ൻ്റെ സാഹചര്യത്തിൽ ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ റേഷൻ കടയിൽ നിന്ന് കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ട അവശ്യവസ്തു കിറ്റ് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും,പട്ടിണിയിലായ ജനങ്ങളെ പരീക്ഷിക്കുന്ന സർക്കാർ നിലപാട് തിരുത്തുക, പാവങ്ങളെ കമ്പളിപ്പിക്കുന്ന സർക്കാർ നടപടി ഉടൻ അവസാനിപ്പിക്കുക, ലോക് ഡൗൺ സാഹചര്യത്തിൽ കാർഡ് ഉടമകൾക്ക് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കുക, ബി.പി.എൽ കിറ്റ് ഉടൻ വിതരണം ചെയ്യുക, എല്ലാ കാർഡുടമകൾക്കും കിറ്റ് നൽകുക, റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, സമാധന വാക്കുകളല്ല വേണ്ടത് ഭക്ഷ്യധാന്യമാണ് നൽകേണ്ടത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മാനന്തവാടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ സാമൂഹ്യ അകലം പാലിച്ച് മാസ്ക്ക് കെട്ടി പ്രതിഷേധിച്ചു.ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു. മാർഗ്രരറ്റ് തോമസ്, ബഷീർ ഗൾഫ് കോർണർ, ഗിരിഷ് കുമാർ എം.കെ, ഗിരിജാ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply