വയനാട് കലക്ട്രേറ്റില്‍ ഹാന്‍ഡ് ഫ്രീ സാനിറ്റൈസര്‍ മിഷ്യന്‍ സ്ഥാപിച്ചു
വയനാട് കലക്ട്രേറ്റില്‍ ഹാന്‍ഡ് ഫ്രീ സാനിറ്റൈസര്‍ മിഷ്യന്‍ സ്ഥാപിച്ചു.
കോവിഡ് -19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കരസ്പർശമില്ലാതെ കാലുകള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ മിഷ്യന്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്.
പടിഞ്ഞാറത്തറ GHSS ലെ അധ്യാപകന്‍ വെണ്ണിയോട് സ്വദേശിയായ . എം.ജി. ഉണ്ണി രൂപകല്‍പ്പനചെയ്ത കാല്കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന മിഷ്യന്‍ വയനാട് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍റെ സഹായത്തോടെയാണ് കലക്‌ട്രേറ്റില്‍ സ്ഥാപിച്ചിട്ടുള്ളത്.
നിരവധി ആളുകള്‍ ജില്ലാ കളക്ടറെ കാണാന്‍ വരുന്നതും, കലക്ട്രേറ്റിലെ മറ്റ് ജീവനക്കാര്‍ ജോലിക്കെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല ആളുകളും മാറിമാറി കൈകള്‍ ഉപയോഗിച്ച് സാനിറ്റൈസറും,ഹാന്‍ഡ് വാഷും ഉപയോഗിക്കുമ്പോള്‍ വൈറസ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് കൈകള്‍ ഉപയോഗിക്കാതെ എളുപ്പത്തില്‍ കാലുകള്‍ കൊണ്ട് ചവിട്ടി കൈകള്‍ അണുവിമുക്തമാക്കുന്ന ഈ ഉപകരണം നിര്‍മ്മിച്ചിട്ടുള്ളത്. വയനാട് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍െറ സഹായത്തോടെ കലക്ട്രേറ്റില്‍ സ്ഥാപിച്ച ഈ ഉപകരണത്തിന്‍െറ ഉദ്ഘാടന കര്‍മ്മം ബഹു .ഡെപ്യൂട്ടി കലക്ടര്‍ .കെ.അജീഷ്,ഡിസാസ്റ്റർ മാനേജ്മെൻറ്, നിര്‍വ്വഹിച്ചു.കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റ് .കെ രമേഷ്, കെ.ജെ സന്തോഷ് എന്നിവരെ കൂടാതെ കലക്ട്രേറ്റിലെ മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു . ഈ സാഹചര്യത്തില്‍ ആധുനിക രീതിയിലുള്ള ഇത്തരം ഉപകരണം നിര്‍മ്മിച്ച പടിഞ്ഞാറത്തറ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ എം.ജി. ഉണ്ണിയെ ഡെപ്പ്യൂട്ടി കലക്ടര്‍ അനുമോദിച്ചു.




Leave a Reply