May 19, 2024

കാട്ടിക്കുളത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.

0
Img 20200426 Wa0181.jpg
മാനന്തവാടി: 

കാട്ടിക്കുളം  പനവല്ലിയിലും പരിസരങ്ങളിലും കാട്ടാന ശല്യം വ്യാപകമാകുന്നു .  ഒരു മാസത്തോളമായി പനവല്ലിയിലും സമീപ പ്രദേശങ്ങളിലും നിരന്തരം രാത്രിയോടെ തോട്ടങ്ങളിൽ കാട്ടാന വ്യാപക കൃഷിനശിപ്പിക്കുന്നതായി

കർഷകർ പറഞ്ഞു.
 വാഴ ,കവുങ്ങ് ,തെങ്ങ്, കാപ്പി എന്നിവയാണ് കാട്ടാന നശിപ്പിച്ചിട്ടുള്ളത് .സമീപത്തെ കാൽവരി ലൂർദ് പ്ലാന്റേഷനിലെ വാഴതോട്ടം മുക്കാൽ ഭാഗവും കാട്ടാന  നശിപ്പിച്ചു. നിരവധി  കവുങ്ങുകളും  നശിപ്പിച്ചിട്ടുണ്ട്. താൽക്കാലിക കാവലുണ്ടങ്കിലും പ്രയോജനമില്ലന്നാണ് ആരോപണം. ഷോക്ക് ഫെൻസിംഗും ഉണ്ട് . എന്നാൽ ഇതൊന്നും ഗുണകരമല്ലന്നാണ് ആക്ഷേപം. അൻപതിനായിരത്തോളം രൂപയുടെ വാഴ കാട്ടാന നശിപ്പിച്ചതായും  പീറ്റർ എന്ന കർഷകൻ   പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *