May 18, 2024

നാലാം ക്ലാസുകാരന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

0
Img 20200427 Wa0157.jpg
കൽപ്പറ്റ..
പുതുശേരിക്കടവ് സ്വദേശിയായ  കെ പി ഹാരിസിന്റെയും റജീനയുടെയും 4 ആം ക്ലാസുകാരനായ മകൻ മുഹമ്മദ് ഹാമിസാണ് നാണയ തുട്ടുകൾ ചേർത്ത് വച്ച് സ്വരൂപിച്ച    സമ്പാദ്യമായ 840 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 
മാനന്തവാടി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രോജക്ട് കോ ഓർഡിനേറ്റർ മുഹമ്മദലി കെ സംഭാവന ഏറ്റുവാങ്ങി.
കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സഹായ ആഹ്വാനം ടി വി യിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഹാമിസ് കാണുകയും തന്റെ സമ്പാദ്യം നല്ല കാര്യത്തിനാകട്ടെ എന്ന് തീരുമാനിക്കുകയുമായിരുന്നു. ഉപ്പയോടും ഉമ്മയോടും ഈ തീരുമാനം 
 പറഞ്ഞപ്പോൾ അവരും എല്ലാവിധ പ്രോത്സാഹനങ്ങളുമായി കൂടെ നിന്നു.
നാട് മൊത്തം കഷ്ടപ്പെടുമ്പോൾ നാട്ടുകാരല്ലെ ഒന്നിച്ച് നിന്ന് സഹായിക്കേണ്ടത് എന്നാണ് ഹാമിസ് ചോദിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *