June 19, 2026

സർക്കാരിന്റെ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി; കെ.സി.വൈ.എം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും നാട്
മുഴുകിയിരിക്കുമ്പോൾ  സർക്കാർ മദ്യനയത്തിൽ കാണിക്കുന്ന നടപടി
ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി
കുറ്റപ്പെടുത്തി. മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ
എത്തിയ ശേഷം കൂടുതൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി
നൽകുന്ന നയം  സർക്കാർ തിരുത്തണം.   മദ്യാസക്തി ഉള്ളവർക്ക് ആവശ്യമായ
ചികിത്സയാണ് ഒരു ക്ഷേമ സർക്കാർ ഒരുക്കേണ്ടത്. പ്രസിഡന്റ് ബിബിൻ ചെമ്പക്കര
അധ്യക്ഷത വഹിച്ചു.  രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ,
ആനിമേറ്റർ സിസ്റ്റർ സാലി വൈസ് പ്രസിഡന്റ് ടെസിൻ വയലിൽ, ജനറൽ സെക്രട്ടറി
റോസ് മേരി, സെക്രട്ടറിമാരായ ജിയോ മച്ചുകുഴിയിൽ, മേബിൾ പുള്ളോലിക്കൽ,
ട്രഷറർ റ്റിബിൻ പാറക്കൽ, കോ–ഒാർഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *