ലോക്ക്ഡൗണില്‍ കര്‍ണാടകയില്‍ കുടുങ്ങിയ കുടുംബത്തിന് മരുന്ന് എത്തിച്ച് നല്‍കി കേരള പോലീസ്
ലോക്ഡൗണില്‍ കര്‍ണാടകയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് മരുന്ന് എത്തിച്ച് നല്‍കി കേരള പോലീസ് മാതൃകയായി. കര്‍ണാടകയിലെ കുടക് ജില്ലയിലെ സിദ്ധാപുര കോഫീ ബോര്‍ഡ് ജൂനിയര്‍ ലെയിസണ്‍ ഓഫീസില്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന കദീജയുടെ മാതാവിനാണ് മരുന്ന് എത്തിച്ച് നല്‍കിയത്. സ്ഥിരമായി കഴിക്കാറുണ്ടായിരുന്ന മരുന്ന് സിദ്ധാപുരയിലും പരിസര പ്രദേശങ്ങളിലും ഉള്ള മെഡിക്കല്‍ ഷോപ്പുകളില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജനറിക് മെഡിസിന്‍ കഴിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ ലഭ്യമായ മരുന്ന് കര്‍ണാടകയില്‍ എത്തിക്കാനുള്ള സാധ്യത ആരായുന്നത്.
കല്‍പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറും രോഗിയുടെ മകളുടെ ഭര്‍ത്താവുമായ ജംഷിദ് ഇതേ ഓഫീസിലെ ക്ലാര്‍ക്കായ സുധീഷ് ബാബുവിനോട് മരുന്ന് എത്തിക്കാനുള്ള ഏതെങ്കിലും സാധ്യതയുണ്ടോയെന്ന് അന്വേഷിച്ചു. സുധീഷ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ .രാജേഷിനോട് 24/4/2020 ന് പ്രയാസം അറിയിക്കുകയും രാജേഷ് അപ്പോള്‍ തന്നെ മേല്‍വിലാസം അയച്ചു കൊടുക്കാന്‍ പറയുകയും മരുന്ന് എത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു. അന്ന് വൈകുന്നേരം തന്നെ മരുന്ന് കൈപ്പറ്റിയ രാജേഷ് പിറ്റേ ദിവസം ചില സ്‌പെഷ്യല്‍ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടതിനാല്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ മറ്റൊരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ശ്രീ.റെജിക് മരുന്ന് കൈമാറി. റെജി രാവിലെ ബാവലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ മിഥുന് കൈമാറുകയും. മിഥുന്‍ തിരുനെല്ലി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജിയെ മരുന്ന് ഏല്‍പ്പിച്ചു. സജി ഗോണിക്കുപ്പ വഴി പോകുന്ന ഒരു വാഹനത്തില്‍ ഇത് കൊടുത്തു വിടുകയും ഡ്രൈവര്‍ ഗോണിക്കുപ്പ പോലീസ് സ്റ്റേഷനില്‍ മരുന്ന് ഏല്‍പ്പിക്കുകയും ചെയ്തു. ഗോണിക്കുപ്പയില്‍ താമസിക്കുന്ന മലയാളിയായ എക്സ്റ്റന്‍ഷന്‍ ഇന്‍സ്പെക്ടര്‍ (കോഫീ ബോര്‍ഡ്) മിഥുന്‍ ലാല്‍ ഇത് വീരാജ്‌പേട്ട കോഫിബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക് വിജയകുമാറിന് കൈമാറുകയും സിദ്ധാപുര താമസിക്കുന്ന ഈ മരുന്ന് 25/4/20 ന് ഉച്ചയ്ക്ക് 3 മണിക്ക് രോഗിക്ക് കൈമാറുകയുമാണ് ചെയ്തത്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിനെത്തിയ കേരളത്തിലെയും കര്‍ണാടകയിലെയും പൊലീസിന് നന്ദി പറയുകയാണ് കദീജയും കുടുംബവും





Leave a Reply