April 28, 2024

അറയ്ക്കല്‍ ജോയിയുടെ വിയോഗം മാനന്തവാടി ടീം ഉദയയ്ക്ക് തീരാനഷ്ടം

0
അറയ്ക്കല്‍ ജോയിയുടെ വിയോഗം മാനന്തവാടി ടീം ഉദയയ്ക്ക് തീരാനഷ്ടം. കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഉദയ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ തുടക്കംമുതല്‍ തന്നെ തന്റേതായ ഒരു സഹായം എപ്പോഴും അരുണ്‍ ഗ്രൂപ്പിന്റെ പേരില്‍ അദ്ദേഹം നല്‍കിയിരുന്നു. 
ജില്ലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഉദയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം അഖിലേന്ത്യതലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കാളിത്തം വഹിച്ചത് അദ്ദേഹം രക്ഷാധികാരിയായിരുന്ന ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റാണ്. വയനാട് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നവീകരണം, നിര്‍ദ്ധനരായ ഏഴ് പെണ്‍കുട്ടികളുടെ വിവാഹം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികളാണ് ഉദയയില്‍ കൂടി അദ്ദേഹം നിര്‍വ്വഹിച്ചത്. ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനാര്‍ത്ഥം അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചതും  അടുത്തകാലത്താണ്. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വിലമതിക്കാനാവാത്ത സേവനം ചെയ്ത അറയ്ക്കല്‍ ജോയിച്ചായന്റെ വിയോഗം മാനന്തവാടിക്കും, ടീം ഉദയയ്ക്കും, കൊയിലേരി ഉദയ വായനശാലയ്ക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഉദയയുടെ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *