April 20, 2024

കാത്തിരിപ്പിനൊടുവിൽ അറക്കൽ ജോയിയുടെ മൃതദേഹം കോഴിക്കോട്ടെത്തി: സംസ്കാരം നാളെ രാവിലെ ഏഴ് മണിക്ക്

0
Img 20200430 Wa0307.jpg
 ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാത്തിരിപ്പിനുമൊടുവില്‍ വ്യവസായ പ്രമുഖനായിരുന്ന അറക്കൽ ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.
ഇന്ന് വെെകുന്നേരം 3.30 ന് അൽ മക്തൂം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം എട്ട്  മണിയോടെയാണ്   കോഴിക്കോട്ട് എത്തിയത്. നാളെ പുലർച്ചെ  മൃതദേഹം  മാനന്തവാടിയിലെ വസതിയായ അറക്കൽ പാലസിലേക്ക്  കൊണ്ടുവരും. .കേന്ദ്ര ആഭ്യന്തര 
മന്ത്രാലയത്തിൻെറ അനുമതി ലഭിച്ചതിനാൽ  ജോയിയുടെ മൃതദേഹത്തോടപ്പം ഭാര്യ സെലിൻ,മകൻ അരുൺ,മകൾ ആഷ്ലിൻ എന്നിവർക്കും കൂടെ യാത്ര ചെയ്യുവാൻ  സാധിച്ചു.  വിമാനയാത്ര വിലക്ക് വന്നതിന് ശേഷം യു.എ.ഇ. യിൽ നിന്നും  ആദ്യ യാത്രാ വിമാനം നാട്ടിലേക്ക് എത്തി.  അറക്കൽ ജോയിയുടെ മരണം പ്രവാസലോകത്തിനും, ഇൻഡ്യൻ സമൂഹത്തിനും തീരാനഷ്ടമാണന്നും  കുടുംബത്തിനോടപ്പം ദുഖത്തിൽ പങ്ക് ചേരുന്നതായും മൃതദേഹം നാട്ടിലെത്തിക്കാൻ പരിശ്രമിച്ച 
അഷ്‌റഫ്‌ താമരശ്ശേരി ഫെയ്സ് ബുക്കിൽ കുറിച്ചു. 
   പുലർച്ചെ അറക്കൽ പാലസിലെത്തുന്ന മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അനുവാദമില്ല. ഏഴ് മണിക്ക് കണിയാരം കത്തീഡ്രൽ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.
പ്രദേശത്ത് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 
അടുത്ത ബന്ധുക്കളെ കൂടാതെ  ജനപ്രതിനിധികളായ ഒ.ആർ. കേളു എം.എൽ എ, ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ. , മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ്  തുടങ്ങിയവർക്ക് അനുമതിയുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *