April 25, 2024

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെഐക്യട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലാ വ്യാപക പ്രതിഷേധം.

0
Img 20200522 Wa0068.jpg
കൽപ്പറ്റ:ജോലി സമയം12 മണിക്കൂർ ആക്കുമെന്നത് പിൻവലിക്കുക,44 തൊഴിൽ നിയമങ്ങൾ സസ്പെന്റ് ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലങ്ങോളമിങ്ങോളം പ്രതിഷേധ സമരങ്ങൾ നടത്തി. കോവിഡ് മഹാമാരിയുടെ പേരിൽ ലോകത്ത് 130 കോടി തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്നും ഇതിൽ ഇൻഡ്യയിലെ 40 കോടിതൊഴിലാളികൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്നും പട്ടിണി മരണങ്ങൾ സംഭവിക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭയും ഐ എൽ ഒ യും മുന്നറിയിപ്പ് നൽകുമ്പോൾ കേട്ടഭാവം നടിക്കാതെ തൊഴിലാളികളെയും അവരുടെ കുഞ്ഞുങ്ങൾ അടക്കമുള്ള കുടുംബങ്ങളെയും പട്ടിണിയിലേയ്ക്ക് തളളിവിടുന്ന നടപടികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. അതിന്റെ പ്രത്യക്ഷ തെളിവാണ് 8 മണിക്കൂർ ജോലി സമയം 12 മണിക്കൂർ ആക്കുന്നതും തൊഴിൽ നിയമങ്ങൾ ഇല്ലായ്മ ചെയ്യുന്നതുമെന്നും ഇത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ സമരത്തിൻ്റെ ജില്ലാതലഉദ്ഘാടനം  സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ പി.പി. ആലി നിർവഹിച്ചു. പി.കെ. മൂർത്തി അധ്യക്ഷത വഹിച്ചു.കെ.സുഗതൻ, എൻ.ഒ.ദേവസ്യ, കേയം തൊടി മുജീബ്  തുടങ്ങിയവർ സംബന്ധിച്ചു.വൈത്തിരിയിൽ സി.ഐ.ടി.യു ജില്ലാ ട്രഷറർ പി. ഗഗാറിൻ സമരം ഉദ്ഘാsനം ചെയ്തു.മേപ്പാടിയിൽ എസ്. ടി. യു ജില്ലാ പ്രസിഡണ്ട് പി.വി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.കെ.ടി.ബാലകൃഷ്ണൻ അധ്യക്ഷനായി. തരിയോട് എ.ഐ.ടി.യു.സി സെക്രട്ടറി ബാബു ഉദ്ഘാടനം ചെയ്തു.വി.ജി. ഷിബു അധ്യക്ഷത വഹിച്ചു. ബത്തേരിയിൽ സി.ഐ.ടി യു ജില്ലാ സെക്രട്ടറി പി.വി ബേബി സമരം ഉദ്ഘാടനം ചെയ്തു.ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷനായിരുന്നു. പൂതാടിയിൽ ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.കെ.ജി ബാബു അധ്യക്ഷത വഹിച്ചു.അമ്പലവയൽ എ.രാജ ഉദ്ഘാടനം ചെയ്തു പ്രശാന്ത് അധ്യക്ഷനായി.മുട്ടിലിൽ മോഹൻദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.പുൽപ്പള്ളിയിൽ പി.എൻ.ശിവൻ ഉദ്ഘാടനം ചെയ്തു.അനിൽകുമാർ അധ്യക്ഷനായി.പൊഴുതനയിൽ സി.എച്ച്. മമ്മി, പടിഞ്ഞാറത്തറയിൽ കെ.എസ് തങ്കച്ചൻ, കണിയാമ്പറ്റയിൽ രാജേഷ് വൈദ്യർ, മുള്ളൻകൊല്ലിയിൽ മനോജ് ഉതുപ്പാൻ എന്നിവർ സമരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഐക്യട്രേഡ് യൂണിയൻ സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധയിടങ്ങളിൽ സമരത്തിനു നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *