December 10, 2024

വിടവാങ്ങിയത് വയനാടിന്റെ സ്വന്തം സോഷ്യലിസ്റ്റ് : മരത്തിന് വേണ്ടി മന്ത്രി സ്ഥാനം ത്യജിച്ച മന്ത്രി.

0
IMG-20200529-WA0033.jpg
സി.വി. ഷിബു

കൽപ്പറ്റ: മരത്തിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ  നേതാവാണ് എം.പി. വീരേന്ദ്രകുമാർ. 1987- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്ന് യു.ഡി.എഫിലെ സി. മമ്മൂട്ടിയെ 17958 വോട്ടിന് പരാജയ പെടുത്തി. വനം മന്ത്രിയായ ഉടൻ വനത്തിനുള്ളിലെ മരം മുറിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തെളിക്കുകയും 48 മണിക്കൂറിനുള്ളിൽ മന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. 
  
വയനാടിന്റെ സ്വന്തം സോഷ്യലിസ്റ്റാണ് വിട വാങ്ങിയത്. 
ജില്ലയുടെ  മുഖച്ഛായ മാറ്റുന്നതിൽ  നേതൃപരമായ    പങ്ക് വഹിച്ച പൊതു പ്രവർത്തകനെയാണ് വയനാടിന് എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ  സർക്കാർ മന്ദിരങ്ങൾ സ്കൂളുകൾ തുടങ്ങി വായനാട്ടുകാരുടെ പ്രിയപ്പെട്ട “വീരന്റെ”പരിശ്രമ ഫലമായി ചുരം കയറി വന്ന സ്ഥാപനങ്ങൾ നിരവധിയാണ്. 
പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപ്പറ്റയിലാണ് ജനനം. 
ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ(ജോയന്റ് മാനേജിങ് ഡയറക്ടർ-മാതൃഭൂമി).
മദിരാശി വിവേകാന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ,
പി.ടി.ഐ.ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി,
ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, 
കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ,
വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ,
ജനതാദൾ(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1987 ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.
കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.
ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 
സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം,ഓടക്കുഴൽ അവാർഡ്,സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പരിസ്ഥിതിക്ക് വേണ്ടി ജീവിതകാലമത്രയും ശബ്ദിക്കുകയും  പോരാടുകയും ചെയ്ത സോഷ്യലിസ്റ്റ് ആയിരുന്നു ഒന്നു ഇന്നലെ അന്തരിച്ച എം പി വീരേന്ദ്രകുമാർ എംപി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *