റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തി
തേറ്റമല : മാനന്തവാടി- കണ്ടത്തുവയൽ റോഡിലെ ഇണ്ട്യേരിക്കുന്ന് ജങ്ഷൻ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള റോഡ് നിർമ്മാണത്തിലെ അഴിമതിയും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തികളും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേറ്റമല ജനകീയ കൂട്ടായ്മ പ്രവർത്തകൻ കെ.പി. ഷംസുദ്ധീൻ ഏക ദിന ഉപവാസം നടത്തി.സമരത്തിനു പിന്തുണ അറിയിച്ചു കൊണ്ട് നിരവധി നാട്ടുകാർ രംഗത്തു വന്നു കൊണ്ട് കോൺട്രാക്ടറുടെയും ബന്ധപ്പെട്ടവരുടെയും ഏക പക്ഷീയ നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തി,ദിവസങ്ങൾക്ക് മുൻപ് നിർമ്മാണത്തിലിരിക്കെ പാലത്തിന്റെ കൈ വേലി തകർന്ന് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞത് വാർത്തയായിരുന്നു
Leave a Reply