April 20, 2026

നഷ്ടമായത് യാക്കോബായ സഭയുടെ സ്നേഹിതനെ- മെത്രാപ്പോലീത്ത.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : എം.പി വിരേന്ദ്രകുമാർ എം പി യുടെ വിയോഗത്തിലൂടെ നഷ്ടമായത് സഭയുടെ ഉത്തമ സ്നേഹിതനെയാണന്ന് യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോ സ്.മീനങ്ങാടിയിൽ സഭയുടെ ആസ്ഥാന മന്ദിരമുണ്ടായത് മുതൽ എം.പി വിരേന്ദ്രകുമാർ ഭദ്രാസനാധിപന്മാരുമായും വൈദികരുമായും ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നു. സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകനായിരുന്നു. സഭാ സംബന്ധമായ പരിപാടികളിൽ സ്ഥിര സാനിധ്യമായിരുന്നു അദ്ദേഹം. വയനാട്ടിലെ വിവിധ കാർഷിക വിഷയങ്ങളിൽ യാക്കോബായ സഭ നടത്തിയ ഇടപെടലുകളിൽ അദ്ദേഹത്തിൻ്റെ പിന്തുണയുമുണ്ടായി. ദേഹവിയോഗത്തിൽ മലബാർ ഭദ്രാസനം അനുശോചിച്ചു. ബിഷപ്പ് സഖറിയാസ് മോർ പോളികാർപ്പോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ ,സഭാ വർക്കിംഗ് കമ്മിറ്റിയംഗം ഫാ. ഡോ. ജേക്കബ് മിഖായേൽ പുല്യാട്ടേൽ, വർക്കിംഗ് സെക്രട്ടറി ഫാ. ബാബു നീറ്റുംങ്കര, വൈദിക സെക്രട്ടറി ഫാ.ജോർജ് കവുംങ്ങുംപള്ളി, ജോയിൻ്റ് സെക്രട്ടറി ജോൺസൺ കോഴാലിൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *