April 16, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണം: സ്ഥല ഉടമകള്‍ സഹകരിക്കണം: കര്‍മ്മസമിതി

0
Fb Img 1591010272213.jpg
.
പടിഞ്ഞാറത്തറ: കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഇനിയും സ്ഥലം വിട്ടുകൊടുക്കാത്ത ഉടമകള്‍ കേസുകള്‍ പിന്‍വലിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് കല്‍പ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. നവീകര പ്രവൃത്തി കൊണ്ട് റോഡിന് മധ്യഭാഗത്ത് എത്തിയതും ഉയരം കുറഞ്ഞതുമായ വൈദ്യുത തൂണുകള്‍ മാറ്റുന്നത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിക്കുന്നതില്‍ നിന്ന് കിഫ്ബിയും വൈദ്യുതി വകുപ്പും പിന്‍മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിരവധി കാലത്തെ പ്രക്ഷോഭങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദങ്ങള്‍ കൊണ്ടുമാണ് ഒരു സംസ്ഥാന പാതയായ ഈ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കലും മറ്റ് വിഷയങ്ങളും ജനകീയ ഇടപെടല്‍ വഴി വലിയൊരളവ് വരെ പരിഹരിക്കാന്‍ കഴിഞ്ഞത് റോഡ് പ്രവൃത്തിയുടെ വേഗത കൂട്ടിയിട്ടുണ്ട്. ഇടക്കാലത്ത് കിഫ്ബി നല്‍കിയ സ്റ്റോപ്പ് മെമ്മോയും കൊറോണയെന്ന മഹാമാരി വന്നതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണും പദ്ധതി വൈകുന്നതില്‍ കാരണമായിട്ടുണ്ട്. എന്നാല്‍ കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പായി പിണങ്ങോട് മുതല്‍ കല്‍പ്പറ്റ വരെ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച് യാത്രാ യോഗ്യമാക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇപ്പോഴും സ്ഥലം വിട്ടുകൊടുക്കാതെ നില്‍ക്കുന്ന സ്ഥലമുടമകള്‍ സ്ഥലം വിട്ടുകൊടുത്ത് ഈ വികസന പദ്ധതിയോട് സഹകരിക്കണം. അതോടൊപ്പം തന്നെ അപകട സാധ്യതയുള്ള വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുകയും ഉയരം കൂട്ടേണ്ടവ അങ്ങനെ ചെയ്യുകയും വേണം. ഈ വിഷയത്തില്‍ വൈദ്യുതി വകുപ്പും റോഡ് നിര്‍മ്മാണത്തിന്‍റെ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബിയും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കണം. ഈ ഭാഗങ്ങളിലെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പിണങ്ങോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് പൊതുമരാമത്ത് വകുപ്പ് കടക്കണമെന്നും ആവശ്യപ്പെടുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കര്‍മ്മസമിതി ഓണ്‍ലൈന്‍ യോഗത്തില്‍ എം പി നൗഷാദ്, ഷീജ ആന്‍റണി, ജെസ്സി ജോണി, പി കെ അബ്ദുറഹിമാന്‍, കളത്തില്‍ മമ്മൂട്ടി, കെ ഹാരിസ്, ജോണി നന്നാട്ട്, വി ജി ഷിബു, കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, തന്നാനി അബൂബക്കര്‍, നജീബ് പിണങ്ങോട്, ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസര്‍ പാലക്കല്‍, കെ എസ് സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *