June 5, 2026

കോവിഡ് 19 : വിവിധ വകുപ്പ് മേധാവികളെ ആദരിക്കുമെന്ന് ഇന്ത്യൻ സീനിയർ ചേമ്പർ

0
IMG-20200601-WA0221.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കോവിഡ് 19 പ്രതിരോധ രംഗങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പ് മേധാവികളെ ആദരിക്കുമെന്ന് ഇന്ത്യൻ സീനിയർ ചേമ്പർ കൽപ്പറ്റ ഗ്രീൻ ലീജിയൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ഭരണത്തിന് ചുക്കാൻപിടിച്ച ജില്ലാ കളക്ടർ അദീല അബ്ദുള്ള, പോലീസ് ഡിപ്പാർട്ട്മെൻറ് വേണ്ടി ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ ഐപിഎസ്, ജില്ലാ ആരോഗ്യ പ്രവർത്തകർക്കുവേണ്ടി  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ രേണുക എന്നിവരെയാണ് നാലാം തീയതി വ്യാഴാഴ്ച കൽപ്പറ്റ കളക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ സാന്നിധ്യത്തിൽ ആദരിക്കുക. ഇന്ത്യൻ സീനിയർ ചേമ്പർ  ഇന്ത്യയിലുടനീളം നടത്തുന്ന ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ഈവർഷം വ്യക്തികൾ, വിദ്യാലയങ്ങൾ, സംഘടനകൾ , എന്നിവയ്ക്കുവേണ്ടി വിവിധ വിഷയങ്ങളിൽ ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സീനിയർ ചേമ്പർ കൽപ്പറ്റ ലീജിയൻ പ്രസിഡൻറ് പി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പി ജെ ജോസ് കുട്ടി, സെക്രട്ടറി കെ പി സൈതലവി, ട്രഷറർ എം കെ സോമസുന്ദരൻ, ഡോ.  നൗഷാദ് പള്ളിയാലിൽ, പ്രശാന്ത് മേപ്പാടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *