April 25, 2024

കോവിഡ് കാലത്ത് മുൻകരുതലുകളില്ലാതെ യാത്രയയപ്പു ചടങ്ങ് നടത്തിയത് പ്രതിഷേധാർഹം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
കൽപ്പറ്റ: കോവിഡ്- 19 ആശങ്കാജനകമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാതൊരു മുൻകരുതലുകളോ സാമൂഹ്യ അകലമോ പാലിക്കാതെ ജില്ലാ മെഡിക്കൽ ഓഫീസിൽ വിരമിച്ച ഇടതു സർവീസ് സംഘടനാ നേതാക്കളുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് ചടങ്ങ് നടത്തിയ നടപടി ആശങ്കാജനകമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. പൊതുപരിപാടികൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ യാത്രയയപ്പു പരിപാടി സംഘടിപ്പിച്ചത് അത്യന്തം പ്രതിഷേധാർഹമാണ്. ജില്ലാ മെഡിക്കൽ ഓഫീസ് അടക്കി ഭരച്ച് പടിയിറങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്, ജൂനിയർ സൂപ്രണ്ട് തുടങ്ങിയ തല്പരകക്ഷികളുടെ വ്യക്തിതാല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പകർച്ചവ്യാധി മുൻനിർത്തി നിയമനിർമ്മാണം നടത്തി ജിവിത രീതിയിൽ വരെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചത്.
സാധാരണ അംഗങ്ങളെ നിയമങ്ങളുടെ ചുവപ്പ് നാടകൾ കാട്ടി പേടിപ്പിക്കുന്ന നേതാക്കൻമാർ സ്വന്തം കാര്യങ്ങളിൽ ഇടതുപക്ഷ സർക്കാരിൻ്റെ നിയമങ്ങളെ തന്നെ കാറ്റിൽ പറത്തുന്ന നടപടി അപഹാസ്യവും നീതീകരിക്കാനാകാത്തതുമാണ്. അനുയായിക്ക് ഇല്ലാത്ത പ്രിവിലേജ് കിട്ടുന്ന വരേണ്യവർഗ്ഗമാണ് ഇടതു സംഘടനാ നേതാക്കൻമാർ എന്ന് തെളിയിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പ് മേധാവിയുടെ ഗുരുതരമായ വീഴ്ചയിൽ നീതിപൂർവമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് .പി .തോമസ് സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ ആവശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *