April 27, 2024

എം.എസ്.എഫ് ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു

0
20200601 172448.jpg
.     
വിദ്യാർഥികളുടെ ആശങ്കകൾ അകറ്റി സൗകര്യങ്ങൾ ഒരുക്കിയത്തിന് ശേഷം ക്ലാസ്സുകൾ തുടങ്ങുക   
കൽപ്പറ്റ:വിദ്യാർഥികളുടെ ആശങ്കകൾ അകറ്റി സൗകര്യങ്ങൾ ഒരുക്കിയത്തിന് ശേഷം മാത്രം ക്ലാസ്സുകൾ ആരംഭിക്കുക.
ആദിവാസികളും തോട്ടം തൊഴിലാളികളും തിങ്ങി പാർക്കുന്ന പിന്നോക്ക ജില്ലയായ വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ  പഠന സൗകര്യങ്ങൾ ഒരുക്കി ആശങ്കകൾ അകറ്റി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയെന്ന ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു.ഇന്ന് ഓൺലൈൻ ക്ലാസ് ആരംഭിച്ചത് ജില്ലയിൽ ഭൂരിപക്ഷം  ആദിവാസി വിദ്യാർഥികളും അറിയില്ല.അറിഞ്ഞവർക്ക് ക്ലാസ് കാണാൻ മാർഗവുമില്ല.സമനമായ അവസ്ഥയാണ് തോട്ടം മേഖലയിലെ വിദ്യാർഥികളും നേരിടുന്നത്.
നിലവിൽ വയനാട് ജില്ലയിൽ ഇത്തരം വിഷയങ്ങൾ നേരിടുമ്പോൾ പോലും ഡി.ഡി.ഇ ഇല്ലാത്തത് വയനാട് ജില്ലയോടുള്ള സർക്കാരിന്റെ അവഗണനയും കെടുകാര്യസ്ഥതയുമാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിൽ ജില്ല നേരിടുന്ന വിഷയങ്ങൾ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി തീരുമാനം എടുക്കുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. 
 എം.എസ്.എഫ് സംസ്ഥാന  വൈസ് പ്രസിഡന്റ് പി.പി ഷൈജൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി  റമീസ് പനമരം, ജില്ലാ വൈസ് പ്രസിഡന്റ് മുനവ്വറലി സാദത്ത്, ജില്ല  ഹയർസെക്കൻഡറി വിങ് കൺവീനർ ജയ്ഷൽ മൂപ്പൈനാട്, അഷ്കർ ചക്കര എന്നിവർ നേതൃത്വം നൽകി..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *