April 26, 2024

വയനാട്ടിൽ ഒരാൾ കൂടി രോഗമുക്തി നേടി. :നിലവിൽ 3700 പേർ നിരീക്ഷണത്തിൽ .

0
കോവിഡ് സ്ഥിരീകരിച്ച്   മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടികുളം പനവല്ലി സ്വദേശി 26 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ
രോഗം സ്ഥിരീകരിച്ച്  9 പേരാണ് ചികിത്സയിൽ കഴിയുന്നത്.  . രോഗം സംശയിക്കന്നവർ ഉൾപ്പെടെ  16 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
   പുതുതായി നിർദ്ദേശിക്കപ്പെട്ട 172 പേർ ഉൾപ്പെടെ നിലവിൽ 3700 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 743 ആളുകൾ ഉൾപ്പെടെ 1761 പേർ കോവിഡ് കെയർ സെന്ററുകളിലാണ്
   ജില്ലയിൽ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1844 ആളുകളുടെ സാമ്പിളുകളിൽ 1590 ആളുകളുടെ ഫലം ലഭിച്ചതിൽ 1560 നെഗറ്റീവും 30 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്.  249 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
 സാമൂഹിക വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 2035 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.  ഇതിൽ ഫലം ലഭിച്ച 1653 ൽ 1651 നെഗറ്റീവും 2 പോസിറ്റീവുമാണ്.
ജില്ലയിലെ 14 അതിർത്തി ചെക്ക്  പോസ്റ്റുകളിൽ 1105 വാഹനങ്ങളിലായി എത്തിയ 2232 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1476 ആളുകളെ നേരിട്ട് വിളിച്ച് അവർക്ക് ആവശ്യമായ മാനസിക പിന്തുണയും രോഗ്യകാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 147 പേർക്ക് കൗൺസലിംഗ് നൽകി.
സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 59 രോഗികള്ക്ക്  ആവശ്യമായ പരിചരണം നൽകി, ഇതിൽ  34 മുതിർന്ന പൗരന്മാരും  ഉൾപ്പെടുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *