March 29, 2024

സ്വന്തം മകന്റെ മൃതദേഹം നടുറോഡിൽ വെച്ച് ഒരു നോക്ക് കാണേണ്ട ഗതികേടിൽ മാതാവും ബന്ധുക്കളും .

0
Img 20200531 Wa0326.jpg
മാനന്തവാടി :

സ്വന്തം മകന്റെ മൃതദേഹം നടുറോഡിൽ വെച്ച് ഒരു നോക്ക് കാണേണ്ട ഗതികേടിൽ മാതാവും ബന്ധുക്കളും . കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ  മരിച്ച  പിലാക്കാവ് കരിം മുഹമദിന്റെ മൃതദേഹമാണ് ബാവലി അതിർത്തി ചെക്ക് പോസ്റ്റിൽ   വെച്ച് മാതാവിനും ബന്ധുക്കൾക്കും കാണേണ്ട 

 ഗതികേട്   വന്നത് .മൃതദേഹം കാണാൻ കർണാടക സർക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഇവർ വന്നെങ്കിലും കേരള അതിർത്തി ബാവലിയിൽ ഇവരെ തടയുകയായിരുന്നു .കഴിഞ്ഞ ദിവസം രാത്രി മുതൽ തിങ്കളാഴ്ച്ച മൂന്ന് മണി വരെയാണ് തടഞ്ഞുവെച്ചത് നാട്ടുകാരുടെ വൻ പ്രതിഷേധം ഉയർന്നതിനാൽ രാജ്യത്ത് ആദ്യ സംഭവത്തിനാണ് സ്വന്തം മാതാവ് സാക്ഷിയായത്. മാനന്തവാടി ജില്ലാ ശ്പത്രിയിൽ നിന്ന് മൃതദേഹം ആംബും ലൻസിലാണ് ബാവലി ടൗണിലെത്തിച്ച് മാതാപിതാക്കളും ബന്ധുക്കളും മൃതദേഹം കണ്ടത് .കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവർ സംഭവം അറിഞ്ഞ് മാനന്തവാടിയിലേക്ക് വരാൻ ബാവലി എത്തിയത്. എന്നാൽ അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും നാട്ടുകാർ പറഞ്ഞു .മൈസൂരിൽ നിന്നാണ് ഇവരെത്തിയത് .പിലാക്കാവിൽ നിന്നാണ് കരിം മുഹമദ് വിവാഹം കഴിച്ചത് മകന്റെ കുഴിമാടത്തിൽ ഒരു തരിമണ്ണിടാൻ സാധിക്കാതെ വേദനയോടെയാണ് അതിർത്തിയിൽ നിന്ന് മാതാപിതാക്കളും ബന്ധുക്കളും മൈസൂരിലേക്ക് മടങ്ങിയത്. കോവിഡ് 19 നുമായ നിയന്ത്രണവും ഇവർക്ക് വിലങ്ങ് തടിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *