September 26, 2026

‘പച്ചപ്പിന്റെ പുതപ്പണിയാം’ജനതാദൾ എസ് ക്യാമ്പയിൻ ആരംഭിച്ചു

0
IMG-20200601-WA0368.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ടഃ ഭൂമിക്ക് പച്ചപ്പിന്റെ പുതപ്പണിയാം എന്ന ശീർഷകത്തിൽ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന പരിസ്ഥിതി വാരാഘോഷത്തിനു വെള്ളമുണ്ടയിൽ  തുടക്കമായി. പരിസ്ഥിതി ദിനത്തിൽ നടാനുള്ള വിത്തുകളും തൈകളും ആവശ്യമുള്ളവർക്ക്  സൗജന്യമായി വിതരണം ചെയ്യുക, പരിസ്ഥിതി സംരക്ഷണ സാക്ഷരത പ്രോത്സാഹിപ്പിക്കുക, തരിശ് ഭൂമികൾ ക്രിയാത്മകയി ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ക്യാമ്പയിൻ.
ക്യാമ്പയിന്റെ ഔപചാരിക ഉൽഘാടനം  പ്രമുഖ എഴുത്തുകാരനും കോഴിക്കോട്  ഫാറൂഖ് കോളേജ് പ്രൊഫസറുമായ  ഡോ.അസീസ് തരുവണ വെള്ളമുണ്ടയിൽ നിർവഹിച്ചു.
ജനതാദൾ എസ് നേതാക്കളായ 
സി.കെ.ഉമ്മർ ,ജുനൈദ് കൈപ്പാണി,ടി.കെ.ഉമർ,ഇ.പി.ജേക്കബ്,സി.പി.അഷ്‌റഫ്,
ഉനൈസ് കല്ലൂർ,അരുൺ , എ.ജെ.കുര്യൻ, ബെന്നി കുറുമ്പലക്കാട്ട്,അസീം,
സൈഫ് വൈത്തിരി ,റഷീദ് വെള്ളമുണ്ട,ബി.രാധാകൃഷ്ണപിള്ള, തുടങ്ങിയവർ  ജില്ലയിലെ  വിവിധയിടങ്ങളിൽ ക്യാമ്പയിന് നേതൃത്വം നൽകുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *