September 28, 2026

ധനസഹായം: അപേക്ഷ തീയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ


കൊവിഡ്-19ന്റെ വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ജില്ലയിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  അവസാന തിയ്യതി ജൂണ്‍ 15 വരെ നീട്ടി.  
അര്‍ഹരായ അംഗങ്ങള്‍ പേര്, അംഗത്വനമ്പര്‍, മേല്‍വിലാസം, വയസ്സ്, ജനനതിയ്യതി, പദ്ധതിയില്‍ അംഗത്വം നേടിയ തിയ്യതി, അംശാദായം അടച്ച കാലയളവ്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, ഐ.എഫ.എസ്. കോഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ മുതലായവയും അപേക്ഷകന്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിച്ച് വെള്ളകടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്, ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ ഫോട്ടോകോപ്പി എന്നിവ സഹിതം ജൂണ്‍ 15നകം മുമ്പ് നേരിട്ടോ unorganisedwssbkkd@gmail.comഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍    – (0495) 2378480, 9446831080, 9497303031.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *