September 28, 2026

തൊഴിലാളികൾക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ അന്തിമ പട്ടിക തയ്യാറായി

0
By ന്യൂസ് വയനാട് ബ്യൂറോ
അതിഥി തൊഴിലാളികൾക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ അന്തിമ പട്ടിക തയ്യാറായ സാഹചര്യത്തിൽ സ്വദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സ്പെഷ്യൽ   ട്രെയിനുകൾ പുറപ്പെടുന്ന തിയ്യതിയും സമയവും സ്റ്റേഷനുകളും സംബന്ധിച്ച വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ലഭ്യമാണ്. ഓരോ സംസ്ഥാനത്തേക്കുമുള്ള ട്രെയിനുകളിൽ അതാത് ദിവസം അതിഥി തൊഴിലാളികളെ എത്തിക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലാ ലേബർ ഓഫിസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്.
 തിരിച്ച് പോകാൻ പേര് നൽകിയിട്ടുള്ള മുഴുവൻ അതിഥി തൊഴിലാളികളേയും അടുത്ത ഒരാഴ്ചയോടെ പ്രയാസരഹിതമായി യാത്രയാക്കാനുള്ള ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുളളത്. സ്പെഷ്യൽ ട്രെയിനുകൾ പിന്നീടൊരിക്കൽ കൂടി അനുവദിച്ചു കിട്ടില്ലെന്നതിനാൽ ഈ അവസരം മുഴുവൻ അതിഥി തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *