മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി ഒ.ആര്‍ കേളു എം.എല്‍.എ
മാനന്തവാടി: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു. തിരുനെല്ലി പഞ്ചായത്തിലെ പാലപ്പീടിക പ്രദേശത്തെ തോടു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് എംഎല്‍എ നേതൃത്വം നല്‍കിയത്. നീെേരാഴുക്ക് തടസ്സപ്പെടാതിരിക്കാനും, പുഴയുടെ ഗതിമാറാതിരിക്കാനുമാണ് തോട് ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതെന്ന് എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു. മാനന്തവാടി മണ്ഡലത്തില്‍ മണ്‍സൂന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.കഴിഞ്ഞ പ്രളയകാലത്തെ അനുഭവങ്ങല്‍ ഉള്‍ക്കൊണ്ട് കൊണ്ട് കൃത്യമായ ഇടപെടല്‍ താഴെ തട്ടില്‍ നടത്തണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.





Leave a Reply