ഓൺലൈൻ വിദ്യാഭ്യാസം : ഒഴക്കോടി നാഷണൽ ഗ്രന്ഥശാല വിദ്യാർത്ഥികളോട് കാണിക്കുന്നത് അലംഭാവം
മാനന്തവാടി ഒഴക്കോടി നാഷണൽ വായനശാല ഓൺലൈൻ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളോട് കാണിക്കുന്നത് തികഞ്ഞ അലംഭാവം ഓരോ പ്രദേശത്തെയും യും വായനശാലകളും മറ്റു പൊതുസ്ഥാപനങ്ങളും വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസുകൾ നേടുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ നാല ആദിവാസി കോളനികൾ ഉൾപ്പെടുന്ന ഒഴക്കോടിയിലെ വിദ്യാർത്ഥി സമൂഹം ക്ലാസുകളിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതെ ബുദ്ധി മുട്ടുന്ന ഒരു അവസരത്തിൽ ആണ് നാഷണൽ വായനശാല ഭാരവാഹികളുടെ അലംഭാവം ഉണ്ടാകുന്നത് ലൈബ്രറി കൗൺസിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്ത വായനശാലകളിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ഒഴക്കോടി വായനശാലയിലെ അസൗകര്യങ്ങൾ മറച്ചുവെച്ചുകൊണ്ട് വിദ്യാർത്ഥി സമൂഹത്തെ ഒറ്റപ്പെടുത്തുന്നു സമീപനമാണ് വായനശാല ഭാരവാഹികളുടെ ഇടയിൽനിന്നും ഉണ്ടായിരിക്കുന്നത് ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉടലെടുത്തു കഴിഞ്ഞു എത്രയും വേഗം വായനശാലയിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ഒഴക്കോടിയിലെ ടിവി ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വായനശാല ഒരു പഠന കേന്ദ്രം എന്ന രീതിയിലേക്ക് ഉയർത്തുകയും വേണം എന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു




Leave a Reply