September 27, 2026

ചികിൽസാ സൗകര്യം കാര്യക്ഷമമാക്കണം : ലീഗ് കൗൺസിലർമാർ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിൽ
ചികിൽസ സൗകര്യം
കാര്യക്ഷമമാക്കണം :
ലീഗ് കൗൺസിലർമാർ.
മാനന്തവാടി: വയനാട് ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതിനാൽ രോഗികൾ ദുരിതത്തിലാണ്. ആദിവാസികൾ ഉൾപ്പടെ സാമ്പത്തികമായി പിന്നാക്കം
നിൽക്കുന്ന രോഗികൾ
മഴക്കാലമെത്തിയ പ്പോൾ
വലിയ ആശങ്കയിലാണ്. സൗകര്യമുള്ള ആശുപത്രിയുടെ അഭാവം
പ്രകടമാണ്.
ചെറിയ അസുഖങ്ങൾക്ക്‌ പോലും സ്വകാര്യ മേഖലയെ
ആശ്രയിക്കുന്നവർക്ക് വലിയ
സാമ്പത്തിക ചില വാണ് വരുന്നത്. വിഷയത്തിന്റെ
ഗൗരവം മനസ്സിലാക്കി ജില്ല ഭരണകൂടം പരിഹാരം കാണണമെന്ന് മാനന്തവാടി
നഗരസഭ മുൻസിപ്പൽ ലീഗ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
പ്രൈമറി ഹെൽത്ത് സെന്ററുകളിൽ OP സൗകര്യം
ഏർപ്പെടുത്തുക.
അത്യാഹിത വിഭാഗത്തിന്
പ്രത്യേക പ്രാധാന്യം നൽകി
സൗകര്യം ഉറപ്പ് വരുത്തി 24 മണിക്കൂറും പ്രവർത്തനം
ഉറപ്പ് വരുത്തുക.
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെസേവനം ഉറപ്പ് വരുത്തുക
തുടങ്ങിയ കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമുണ്ടാവണമെന്നും
കൗൺസിലർമാർ
ആവശ്യപ്പെട്ടു.
ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ
കടവത്ത് മുഹമ്മത് അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ പടയൻ റഷീദ്, അരുൺ കുമാർ , ഹുസൈൻ കുഴിനിലം
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *