April 25, 2024

മുനിസിപ്പാലിറ്റി മുഴുവൻ കണ്ടെയ്ന്മെന്റ്: യു ഡി എഫ് കൗൺസിലർമാർ റിലേ സമരം ആരംഭിച്ചു

0
Img 20200605 Wa0213.jpg
                                  സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റി മുഴുവനുമായുള്ള അശാസ്ത്രീയമായ കണ്ടെയ്ന്മെന്റ് സോൺ പ്രഖ്യാപനം പിൻവലിക്കണമെന്നും കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട മുനിസിപ്പൽ ചെയർമാൻ ക്വാറന്റീനിൽ പോകാൻ തയ്യാറാവണം എന്നും ആവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു. മുനിസിപ്പൽ ഓഫീസിന് മുന്നിലാണ് പ്രതിപക്ഷ കൗൺസിലർമാരുടെ സമരം.കോവിഡ് ബാധിത പ്രദേശമായ പൂളവയലിൽ നിന്ന് അര കിലോമീറ്റർ പോലുമില്ലാത്ത പ്രദേശങ്ങൾ കണ്ടെയ്ന്മെന്റിൽ ഉൾപ്പെടുത്താതെ ഏഴു കിലോമീറ്റർ അകലെയുള്ള കൊളഗപ്പാറയും ചെതലയവുമൊക്കെ സോണിൽ ഉൾപ്പെടുത്തിയത് അശാസ്ത്രീയമാണ്.നഗരം മുഴുവൻ അടച്ചിടാനുള്ള മുനിസിപ്പൽ ചെയർമാന്റെ നിർദേശം വ്യാപാരികളെയും പൊതുസമൂഹത്തെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്തും നൂറുകണക്കിന് തൊഴിലാളികളെ ഉപയോഗിച്ചുള്ള പഞ്ചനക്ഷത്ര റിസോർട്ട് നിർമ്മാണത്തിനെതിരെ നടപടി ഉണ്ടാവാത്തതിന് പിന്നിൽ ചെയർമാന്റേയും കൂട്ടരുടെയും സാമ്പത്തീക അഴിമതിയുണ്ട്. കെട്ടിട നിർമ്മാണവും റിസോർട്ടുകാരുടെ സാമ്പത്തിക ചിലവിൽ നടക്കുന്ന റോഡ് നിർമ്മാണവും പരിശോധിക്കാൻ പോയ ചെയർമാനും ക്വാറൻന്റീനിൽ പോകണം. രോഗികൾ ഉണ്ടായിരുന്നിടം സന്ദർശിച്ചിട്ടും സാമൂഹ്യ വ്യാപനത്തിന് വഴിവെക്കുന്ന രീതിയിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പ്രവർത്തിക്കുന്നത് അപലപനീയമാണ്.എൻ എം വിജയൻ ഉത്ഘാടനം ചെയ്തു.പി പി അയ്യൂബ്, അഡ്വ.ആർ രാജേഷ് കുമാർ, ബിന്ദു സുധീർ ബാബു, ബൾക്കീസ് ഷൗക്കത്ത് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *