May 9, 2026

സൗജന്യമായി ടി.വി നൽകി യുവഗായകൻ റംഷി അഹമ്മദ് കോഴിക്കോട്

0
IMG-20200608-WA0099.jpg
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യമായി ടി.വി നൽകി യുവഗായകൻ റംഷി അഹമ്മദ് കോഴിക്കോട് .
ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചതോടെ ജില്ലയിലെ ആദിവാസി മേഖലകളിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പഠനം മുടങ്ങുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ യുവ പിന്നണി ഗായകനും ,സിനിമാ നിർമ്മാതാവുമായ റംഷി അഹമ്മദ്  വയനാട് തിരുനെല്ലിയിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ചുള്ള വായനശാലകളിലും ,അംഗൻവാടികളിലും സൗജന്യമായി ടെലിവിഷൻ വിതരണം ചെയ്തു. 32 ഇഞ്ച് വലിപ്പത്തിലുള്ള 10 ടെലിവിഷനാണ് സൗജന്യമായി വിതരണം ചെയ്തത്. ചേലൂർ ,രണ്ടാം ഗെയിറ്റ് ,കൊല്ലി കോളനി ,വെള്ളറ ,നെടുങ്കണ തുടങ്ങി പത്തോളം കോളനികളിലെ വിദ്യാർത്ഥികൾക്ക് ഇതുമൂലം ഓൺലൈൻ പഠന സൗകര്യം ലഭ്യമാകും. പിന്നണി ഗായകൻ സന്നിധാനന്ദനാണ് സാമൂഹിക പ്രവർത്തകയായ നിഷ ബാലകൃഷ്ണൻ്റെ ആവശ്യപ്രകാരം റംഷി അഹമ്മദിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കൂടാതെ ആയിരത്തിലധികം മാസ്കുകളും കോളനികളിലേക്കായി ഇദ്ദേഹം വിതരണം ചെയ്തു.
   ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *